എറണാകുളം: പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുറുവ സംഘത്തിൽ ഉൾപ്പെട്ടയാളുടെ പിടിയിൽ.
സന്തോഷ് സെൽവം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂർ ഭാഗത്ത് നിന്നാണ് ഇയാളെ മണ്ണഞ്ചേരി കസ്റ്റഡിയിൽ എത്തിച്ചത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂരിലെ മെറീഡിയൻ ഹോട്ടലിന് സമീപം വച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇയാൾക്കായി പോലീസ് നഗരത്തിൽ തിരച്ചിൽ നടത്തിയിരുന്നു.
ഇയാൾക്കൊപ്പം മണികണ്ഠൻ എന്നൊരാളെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. പോലീസിനെ ആക്രമിച്ചായിരുന്നു പ്രതി രക്ഷപ്പെട്ടത്. പ്രതിയെ രക്ഷപ്പെടുത്തുന്നതിന് സ്ത്രീകൾ ഉൾപ്പെട്ട സംഘം എത്തി. പിന്നീട് നടത്തിയ സമഗ്രമായ പരിശോധനയിലാണ് വീണ്ടും പിടിയിലായത്.
സന്തോഷിനെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെയാണ് പ്രതികളെ പറ്റി സൂചന ലഭിച്ചത്. രാത്രി 7:40 ഓടെയാണ് കസ്റ്റഡിയിലെടുത്തത്.
🔘 READ ALSO
🔘 കുറുവ സംഘത്തിൽ ഉൾപ്പെട്ട ആളെന്ന് സംശയിക്കുന്ന ഒരാൾ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.