ഇടുക്കി / മൂലമറ്റം : എക്സൈസ് വാഹന പരിശോധനയില്‍ സിനിമതാരവും സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയില്‍.
വടകര കാവിലുംപാറ പൊയിലക്കരയില്‍ പെരുമാലില്‍ ജിസ്മോന് ദേവസ്യ (24) സിനിമ താരമായ എറണാകുളം,കുന്നത്തുനാട് കണ്ണങ്കരയില്‍ പള്ളിക്കൂടത്തുങ്കല്‍ ഫരീദുദീന്‍ പി.എസ് (പരീകുട്ടി -31) എന്നിവരാണ് കാഞ്ഞാര്‍- പുള്ളിക്കാനം റോഡില്‍ മൂലമറ്റം എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ പിടിയിലായത്.പ്രതികളായ ജിസ്മോന്റെ പക്കല്‍ നിന്നും 10.50 ഗ്രാം എംഡിഎംഎയും ,5 ഗ്രാം കഞ്ചാവും ഫരീദുദീന്റെ പക്കല്‍ നിന്നും 230 മില്ലിഗ്രാം എംഡി എം എയും 4 ഗ്രാം കഞ്ചാവും കണ്ടെത്തി. മൂലമറ്റം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അഭിലാഷ് കെ യുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് സാവിച്ചന്‍ മാത്യു ,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് വി.ആര്, അനുരാജ് പിആര്‍ , സുബൈര്‍ എ.എല്‍ , സിവില്‍ എക്സൈസ് ഓഫീസര്‍ ചാള്‍സ് എഡ്വിന്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ബിന്ദു എം.ടി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.