കോട്ടയത്ത് ദേവാലയത്തിൽ വൻ തീപിടുത്തം

കോട്ടയം: നഗര മധ്യത്തില്‍ വന്‍ തീ പിടുത്തം. ലോഗോസ് ജംഗ്ഷനു സമീപം നല്ലിടയന്‍ പള്ളിക്കു സമീപത്തെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന തടികൾക്കാണ് തീപിടിച്ചത്.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി സൂക്ഷിച്ചിരുന്ന തടിയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു സംഭവം.തീപിടുത്തത്തെ തുടർന്നു വലിയ പുകയും തീയും അന്തരീക്ഷത്തിൽ വ്യാപിച്ചിരുന്നു. പ്രദേശമാകെ പുക പടർന്നു. വിവരം അറിയിച്ചതിനെ തുടര്‍ന്നു ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. എന്നാൽ കെട്ടിടത്തിന്റെ സമീപത്തേക്കു വാഹനം എത്തിക്കാന്‍ കഴിയാതെ വന്നത് തീ അണയ്ക്കുന്നത് ദുഷ്‌കരമാക്കി.
കെട്ടിടത്തിനു സമീപത്തു ജലസ്രോതസുകള്‍ ഇല്ലാതിരുന്നതും പ്രതിസസന്ധിയായി. കെട്ടിടത്തിൻറെ ഒരു ഭാഗത്തെ തീ അണയ്ക്കാന്‍ മാത്രമാണ് ഫയര്‍ഫോഴസിനായത്. സാമഗ്രികള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !