ആലപ്പുഴ : പുന്നപ്ര തൂക്കുകുളത്ത് യുവാവിൻ്റെ ഇടിയേറ്റ് കുറുവ സംഘത്തിലെ മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ മുഖത്തെ എല്ല് പൊട്ടിയതായി സംശയം.
പ്രദേശവാസിയുമായി മല്‍പ്പിടുത്തമുണ്ടാകുകയും ഇയാളുടെ ഇടി മുഖത്തേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തുന്നിക്കെട്ടല്‍ വേണ്ട മുറിവുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ മുഖത്ത് പരിക്കേറ്റ് ചികത്സയ്ക്കായി വരുന്നവരുടെ വിവരം കൈമാറാൻ ആശുപത്രികള്‍ക്ക് പോലീസ് നിർദ്ദേശം നല്‍കി.പൊലീസ് നമ്പർ - ആലപ്പുഴ പൊലീസ് മേധാവി 9497996982 , ഡിവൈഎസ്പി 9497990037 , പുന്നപ്ര പൊലീസ് 9497980289
കുറുവാ സംഘത്തിന്റെതെന്ന് സംശയിക്കുന്ന പത്തോളം മോഷണങ്ങളാണ് ജില്ലയില്‍ അടുത്തിടെ ഉണ്ടായത്. കോമളപുരത്തും മണ്ണഞ്ചേരിയിലും ചേർത്തലയിലും കായംകുളത്തുമാണ് കുറുവാ സംഘത്തിന്റെ സാന്നിധ്യം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അടുക്കള വാതില്‍ പൊളിച്ച് അകത്തു കടക്കല്‍, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കല്‍ തുടങ്ങിയ മോഷണ രീതികളില്‍ നിന്നാണ് കുറുവാ സംഘമെന്ന് പൊലീസ് സംശയിക്കുന്നത്.
കുറുവാ സംഘം മോഷണം നടത്താനായി കേരളം തിരഞ്ഞെടുക്കുന്നത് സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകള്‍ സ്വർണാഭരണങ്ങള്‍ ധരിക്കുന്നതു കൊണ്ടാണെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആർ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് മോഷ്ടാക്കള്‍ക്കായി അന്വേഷണം നടത്തുന്നത്.
പറവൂർ തൂക്കുകുളം കിഴക്ക് മനോഹരന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മകള്‍ നീതുവിന്റെ കഴുത്തില്‍ക്കിടന്ന ഒന്നരപവന്റെ സ്വർണ്ണമാലയും 9 മാസം പ്രായമുള്ള കുഞ്ഞിന്റെ അരപവന്റെ മാലയുമാണ് അപഹരിച്ചത്. അടുക്കളവാതിലിന്റെ കൊളുത്ത് പൊളിച്ചാണ് കള്ളൻ അകത്തുകയറിയത്. പാന്റ് മടക്കിവച്ച് ഷർട്ടിടാതെ മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയത്.
ആലപ്പുഴയ്ക്ക് പിന്നാലെ എറണാകുളം വടക്കൻ പറവൂരിലും ഭീതിപരത്തി കവർച്ചാ സംഘം. പറവൂരിലെയും ചേന്ദമംഗലത്തെയും ആറു വീടുകളിലാണ് മോഷ്ടാക്കളെത്തിയത്. പുലർച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് രണ്ടംഗ സംഘമെത്തുന്നത്.
വീടുകളിലെത്തിയ സംഘത്തിന്റെ വേഷത്തിലും പ്രവർത്തിയിലും കുറുവാ സംഘവുമായി സാമ്യം. കയ്യില്‍ കമ്പിപാരയടക്കം ആയുധങ്ങളുണ്ട്. അർധ നഗ്നരായെത്തി വീടുകളിലെത്തി വാതില്‍ കുത്തിപൊളിച്ചും ജനല്‍ തുറന്നുമെല്ലാം കവർച്ചാ ശ്രമം. പ്രദേശത്തെ ക്യാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
രാത്രി പട്രോളിങ്ങടക്കം ശക്തമാക്കി കവർച്ച സംഘത്തിനായി വലവിരിച്ചു കഴിഞ്ഞു വടക്കേക്കര പൊലീസ്. എന്നാല്‍ മോഷണ ശ്രമത്തിന് പിന്നില്‍ കുറുവ സംഘമെന്ന നാട്ടുകാരുടെ വാദം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.