സംഘം പുറപ്പെട്ടു: ഡോളി ചുമന്ന് രോഗികളായി: ഭക്തരെ ചുമക്കുന്ന ഇവരുടെ ജീവിതം കഠിനമെന്റയ്യപ്പാ,

പീരുമേട് : മണ്ഡലകാലം തുടങ്ങുന്നതോടെ തന്നെ ഇവരുടെ ജീവിതവും നാമ്പിടുകയാണ്.ഒരു തീർത്ഥാടന കാലം ആരംഭിക്കുമ്പോള്‍ ഡോളി ചുമക്കുന്ന തൊഴിലെടുക്കുന്ന തൊഴിലാളികളുടെ ജീവിതവും ആരംഭിക്കുകയാണ്..

പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് അയ്യപ്പ ഭക്തരെ ഡോളിയില്‍ ചുമന്ന് എത്തിക്കുന്ന ആയിരക്കണക്കിന് ഡോളി തൊഴിലാളികളാണുള്ളത്. ഇവരുടെ ജീവിതം കഠിനമാണ്. ഇവർക്ക് സന്നിധാനത്തോ, പമ്പയിലോ വിശ്രമമുറികള്‍ ഇല്ല, താമസിക്കാൻ പ്രത്യക സൗകര്യങ്ങള്‍ ഒന്നും ഇല്ല. പലരും 20 ല്‍ അധികം വർഷം ഡോളി ചുമന്ന് രോഗികളായവരാണ്. ഇവർക്ക് വരുമാനം ഒരു തീർത്ഥാടന കാലത്തെ തൊഴിലാണ്. ശബരിമലയിലെ ജീവിതം കൂടിയാണ് ഡോളി ചുമക്കുന്ന ഈ അയ്യപ്പൻമാരായതൊഴിലാളികളുടേത്.

ഒരു ഡോളിയില്‍ നാല് പേരാണ് നാല് വശങ്ങളിലായി ചുമട് എടുക്കുന്നത്.തടി കൊണ്ട് നിർമ്മിച്ച ഡോളിയില്‍ ചാരു കസേരയായും, കട്ടിലായും നടക്കാൻ കഴിയാത്തതും. രോഗികളുമായ ശബരിമല തീർത്ഥാടകരെ ചുമന്ന് ഇവർ പമ്പയില്‍ നിന്നും സന്നിദാനത്തെത്തിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീർത്ഥാടകരാണ് കൂടുതലും ഡോളിയുടെ സേവനം തേടുന്നത്. ഡോളിയില്‍ ചുമട് എടുക്കുന്ന ഇവരുടെ തൊഴിലു കൂടി ആയത് കൊണ്ട് ഈ ഡോളി അയ്യപ്പൻമാർ തീർത്ഥാടകരെ സന്നിധാനത്തെത്തിക്കുന്നന്നതിന് ദേവസ്വം ബോർഡ് നിശ്ചയിച്ചിരിക്കുന്ന ഫീസ് 6500 രൂപയാണ് ഇതില്‍ 500 രൂപ ദേവസ്വം ബോർഡില്‍ അടയ്ക്കണം.

ശരണമെന്റയ്യപ്പാ...

സ്വാമിയേ ശരണമയ്യപ്പ കല്ലും,മുള്ളും കാലു ക്ക് മെത്തെ, നീലമലകയറ്റം കഠിനം, കഠിനം,എന്ന് ശരണം വിളിച്ച്‌ മലകയറുന്ന തീർത്ഥാടകർക്ക് മറക്കാൻ കഴിയാത്ത ഒരു കൂട്ടം അയ്യപ്പൻമാരാണ് സന്നിധാനത്ത് ഇരുപത്തി നാലുമണിക്കൂറും ഡോളിയില്‍ തീർത്ഥാടകരെ ചുമന്ന് പതിനെട്ടാംപടിയ്ക്ക് അരികില്‍ എത്തിക്കുന്നത്.

തോട്ടം മേഖലയില്‍ നിന്നും സംഘം പുറപ്പെട്ടു

പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളില്‍ നിന്ന് നൂറുകണക്കിന് യുവാക്കളുടെ സംഘംഈ മേഖലയില്‍ ജോലി ചെയ്യുന്നു. പീരുമേട് വണ്ടിപ്പെരിയാർ പഞ്ചായത്തുകളില്‍ നിന്നും നൂറ് കണക്കിന് പേർ ഉള്‍പ്പെടെ കേരളത്തിലെയും, തമിഴ് നാട്ടില്‍ നിന്നും ഉള്‍പ്പെടെ 6000 ത്തോളം പേർ ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. 21 വർഷമായി ഡോളി ചുമക്കുന്ന വണ്ടിപ്പെരിയാർ സ്വദേശി മുത്ത് കൃഷ്ണൻ 21 വർഷങ്ങളായി ജോലി ചെയ്യുന്നു.

സംഘത്തില്‍ വണ്ടിപ്പെരിയാർ നിഥിനും, മ്ലാമല സ്വദേശികളായ രാജേഷും വള്ളക്കടവ് ബാല മുരുകനും റിയാസും ഉണ്ട് . പലപ്പോഴും ഡോളി കുത്തി ചാരി ഇരുന്നാണ് ഇവരുടെ ഉറക്കം. ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യം പോലും സന്നിധാനത്തില്ല. ദേവസ്വം ബോർഡ് ഇടപെടണം എന്നാണ് ഇവർക്ക് പറയാനുള്ളത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !