വീട്ടിലെത്തി വെട്ടിക്കൊല്ലുമെന്ന് ഭീഷണി; സിപിഐ നേതാവിന്‍റേയടക്കം 2 വീടുകള്‍ക്ക് നേരെ ആക്രമണം വാഹനങ്ങൾ തകർത്തു പരാതി,,

തൃശൂർ : തൃശ്ശൂർ ജില്ലയിലെ പഴുവില്‍ രണ്ടു വീടുകള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. പഴുവില്‍ സുബ്രമണ്യസ്വാമി ക്ഷേത്രം പ്രസിഡണ്ട് പി.ദേവിദാസ്, ഉപദേശക സമിതി അംഗവും സിപിഐ കുറുമ്പിലാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എ.ബി. ജയപ്രകാശ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

ദേവീദാസിന്റെ വീട്ടിലെത്തിയ നാലംഗ സംഘം ആക്രോശിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയം ദേവീദാസും ഭാര്യയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 

വീടിന്റെ മുൻ വശത്തെ മുഴുവൻ ജനലുകളും അടിച്ചു തകർത്ത സംഘം തങ്ങളെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിമുഴക്കിയതായി ദേവീദാസ് പറഞ്ഞു. തുടർന്ന് സിപിഐ കുറുമ്പിലാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.ബി. ജയപ്രകാശിന്‍റെ വീട്ടിലും സംഘം ആക്രമണം നടത്തി. 

വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്തിരുന്ന മൂന്ന് സ്ക്കൂട്ടറുകളും തകർത്തു. കണ്ടാലറിയാവുന്ന നാലോളം പേരാണ് സംഘം വടികളും ആയുധങ്ങളുമുപയോഗിച്ച്‌ ആക്രമണം നടത്തിയതെന്ന് പറയുന്നു.

സംഭവത്തില്‍ ഇരുകൂട്ടരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്തിക്കാട് എസ്‌ഐ കെ. അജിത്തിന്റെ നേതൃത്വത്തില്‍ ചേർപ്പ്, കാട്ടൂർ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !