തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് കേരളം കേന്ദ്രത്തെ ബോധിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സംസ്ഥാനം പറയുന്ന കണക്ക് ശരിയല്ല. സംസ്ഥാനത്തിന്റെ കയ്യില്‍ നിലവില്‍ പണമുണ്ട്. അത് ചെലവഴിച്ച ശേഷം കേന്ദ്രത്തോട് ചോദിക്കണം. സഹായം അനുവദിക്കുന്നതിന് കേന്ദ്രത്തിന് മാനദണ്ഡങ്ങളുണ്ട്. സഹായം ലഭിച്ചില്ലെന്ന സംസ്ഥാനത്തിന്റെ വാദം ശരിയല്ല.മറ്റാരേക്കാളും പുനരധിവാസം ഉറപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കിലാണ് തന്റെ വിശ്വാസമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാരിനെ കഴിഞ്ഞ ദിവസം ഹൈക്കോടതിയും വിമർശിച്ചിരുന്നു. കൂടുതല്‍ സഹായം നല്‍കില്ലെന്ന് കേന്ദ്രം പറഞ്ഞിട്ടില്ലല്ലോ എന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് കേരളത്തിന് നല്‍കിയ കത്ത് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു.
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിലെ തടസ്സമെന്താണെന്ന് ഇതില്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. എസ്ഡിആർഎഫ് ഫണ്ടിലെ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ സംസ്ഥാന സർക്കാർ രൂക്ഷ വിമർശനം ഉന്നയിക്കുകയായിരുന്നു. എന്നാല്‍ പ്രത്യേക സാമ്പത്തിക സഹായം നല്‍കില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി പറഞ്ഞു.
ദുരിതബാധിത പ്രദേശങ്ങള്‍ നേരത്തെ കേന്ദ്രസംഘം സന്ദർശിച്ചിരുന്നു. ഈ റിപ്പോർട്ട് ഉന്നതാധികാര സമിതിയുടെ പക്കലാണുള്ളത്. സമിതി യോഗം ചേരുന്നതോടെ പ്രത്യേക ധനസഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.