കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതർ മത്സരിച്ച ജനാധിപത്യ സംരക്ഷണ സമിതി മുഴുവൻ സീറ്റിലും ജയിച്ചു. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ഭരണത്തിനാണ് തിരശീല വീണത്.തെരഞ്ഞെടുപ്പ് വേളയിൽ പ്രവർത്തകർ തമ്മിൽ തല്ലും കയ്യേറ്റവുമുണ്ടായി. മൂന്ന് വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു.
വോട്ടർമാരുമായി എത്തിയ വാഹനങ്ങൾക്കുനേരെയും കല്ലേറുണ്ടായി. വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. കള്ളവോട്ട് ചെയ്തെന്ന പരാതിയോടെയാണ് വാക്ക് തർക്കം തുടങ്ങിയത്.ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നേരത്തെ നേതാവ് കെ സുധാകരൻ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരുന്നു.
പരാജയപ്പെട്ടാൽ അവിടെ ജീവിക്കാൻ അനുവദിക്കില്ലെന്നാണ് സുധാകരൻ ഭീഷണിപ്പെടുത്തിയത്. "അതുകൊണ്ട് തടി വേണോ ജീവന് വേണോയെന്ന് ഓർക്കണം. എവിടെ നിന്നാണ് ശൂലം വരിക എന്നൊന്നും താൻ പറയുന്നില്ലെന്ന് ആ സമയം താനും ഇവിടെ ഉണ്ടാകുമെന്ന്" സുധാകരൻ്റെ വാക്കുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.