ലൂയിസിയാന: ഉറക്കത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ കുത്തി പരുക്കേല്പിച്ച യുവതി പോലീസ് പിടിയിൽ. അമേരിക്കയിലെ ലൂയിസിയാനയിൽ നടന്ന സംഭവത്തിൽ കിടക്കയിൽ മൂത്രമൊഴിച്ച കാമുകനെ ബ്രയാന ലകോസ്റ്റ എന്ന യുവതി വിളിച്ചുണർത്തി മർദ്ദിക്കുകയായിരുന്നു. യുവാവ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അടുക്കളയിലേക്കോടിയ യുവതി കത്തിയെടുത്തുകൊണ്ട് വന്ന് ഇയാളെ കുത്തുകയായിരുന്നു.
യുവതിയുടെ ആക്രമണത്തിൽ വയറിന്റെ ഇടതുവശത്ത് കുത്തേറ്റ യുവാവിന്റെ ശ്വാസകോശത്തിനു പരുക്കേറ്റിട്ടുണ്ട്. കാമുകി തന്നെ ആക്രമിച്ചതായി ഇയാൾ പോലീസിനു മൊഴിനൽകി. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. എന്നാൽ, പരസ്പരമുണ്ടായ വഴക്കിനിടെ യുവാവ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും രക്ഷപെടാൻ വേണ്ടിയാണ് താൻ യുവാവിനെ കുത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.