മൂന്നാർ: വിസാ കാലവധി തീർന്നിട്ടും രഹസ്യമായി കേരളത്തിൽ തുടർന്ന ശ്രീലങ്കൻ യുവതി അറസ്റ്റിൽ. മൂന്നാറിൽ നിന്നും ദീപിക പെരേര വാഹല തൻസീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. 2020 ജനുവരിയില്‍ തമിഴ്‌നാട് തിരുച്ചിലപ്പള്ളിയില്‍ എത്തിയ ദീപിക പിന്നീട് മുന്നാറില്‍ താമസിക്കുകയായിരുന്നു.
വിസാ കാലാവധി കഴിഞ്ഞതിന് ശേഷം മാസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് അറസ്റ്റ്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാർ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. ഒരു അടിപിടി കേസിൽ വിവേകിനെ കസ്റ്റിഡിയിലെടുത്തപ്പോഴാണ് യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നത്. 2022 മെയ് 11നാണ് ഇവരുടെ വിസാ കാലവധി കഴിഞ്ഞത്. എന്നാൽ പിന്നീട് രഹസ്യമായി മൂന്നാറിൽ കഴിയുകയായിരുന്നു.
മൂന്നാറിലും തമിഴ് നാട്ടിലുമായാണ് ഇവർ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തതിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ദേവികുളം കോടതിയിൽ ഹാജരാക്കിയ ദീപികയെ റിമാൻഡ് ചെയ്തു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.