തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർദ്ധനവിനെ കുറിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വലിയ ബുദ്ധിമുട്ടുള്ള സമയത്തും ഒന്നിനും കുറവുവരാതെയുള്ള ബജറ്റാണെന്ന് മന്ത്രി. നികുതി കൂട്ടാൻ ആകെ പറ്റുന്നത് പെട്രോളും മദ്യവുമാണ്.മദ്യ സെസ് മൂലം 10 രൂപയാണ് ശരാശരി കുപ്പിക്ക് കൂടുന്നത്. എങ്കിലും സർക്കാരിന് വരുമാനം കൂടുന്ന സ്ഥിതിയില്ലന്നും അദ്ദേഹം പറഞ്ഞു
ന്യായവില 20 ശതമാനം കൂട്ടിയതിനേയും മന്ത്രി ന്യായീകരിച്ചു.കഴിഞ്ഞ 5 വർഷക്കാലം ഒന്നും ചെയ്യാനായില്ല. പ്രളയവും കൊവിഡും കാരണമായി. പല സ്ഥലത്തും യഥാർത്ഥ വിലയുടെ മൂന്നിലൊന്ന് പോലുമില്ല. പെട്രോൾ-ഡീസൽ സെസ് വർധിപ്പിച്ചതിലൂടെ 780 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. വാഹനങ്ങൾക്കുള്ള ഒറ്റത്തവണ നികുതിയും വർധിപ്പിച്ചിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാ സെസ് രണ്ട് രൂപ വർധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വർധനയ്ക്ക് കളമൊരുങ്ങിയത്. മാസങ്ങളായി രാജ്യത്ത് എണ്ണവിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. അതിനാൽ തന്നെ കേന്ദ്രസർക്കാർ എണ്ണവിലയിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങൾ ഒന്നും എടുത്തിരുന്നില്ല ഇതിനിടെയാണ് സംസ്ഥാന സർക്കാർ സെസ് ഉയർത്തി വില വർധനവിന് കളമൊരുക്കിയിരിക്കുന്നത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.