കൊച്ചി: കേരളത്തില്‍ കാന്‍സര്‍ രോഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കാന്‍സര്‍ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളില്‍ എട്ട് വര്‍ഷത്തിനിടെ ചികിത്സ തേടിയത് രണ്ടേകാല്‍ ലക്ഷം പേരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലാണ് കൂടുതല്‍ പേര്‍ ചികിത്സയ്ക്കായി എത്തുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 3,092 പേര്‍ ചികിത്സ തേടി എത്തി.കോട്ടയം മെഡിക്കൽ കോളേജിലും ആയിരങ്ങൾ ചികിൽസ തേടി എത്തി
നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. ഔദ്യോഗിക സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ നിരവധിയാണ്. അവയും വിലയിരുത്തിയാല്‍ കേരളത്തിലെ കാന്‍സര്‍ രോഗനില ആശങ്കാജനകമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.പുകയില ഉല്പന്നങ്ങളുടെ ഉപയോഗവും ഭക്ഷണകാര്യത്തിൽ വന്ന മാറ്റങ്ങളുമാണ്,ഇത്രയധികം രോഗികൾ ഉണ്ടാകാൻ കാരണമെന്നും മെഡിക്കൽ രംഗത്തുള്ളവർ പറയുന്നു
സര്‍ക്കാര്‍ മേഖലയിലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എട്ടു വര്‍ഷത്തിനിടെ 3092 പേരാണ് ചികിത്സ നേടിയത്. ഇവരില്‍ 1598 പേര്‍ പുരുഷന്മാരാണ്. 57.1 ശതമാനം. 1494 പേര്‍ സ്ത്രീകളാണ്. 48.3 ശതമാനം. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും ആയിരങ്ങള്‍ ചികിത്സ തേടിയിട്ടുണ്ട്.
തിരുവനന്തപുരം ആര്‍.സി.സിയില്‍ 11,191പേരാണ് പുതിയ ചികിത്സ തേടിയത്. തുടര്‍ചികിത്സയ്ക്ക് 1,50,330 പേരാണ് ആര്‍.സി.സിയിലെത്തിയത്. പ്രതിദിനം 525 രോഗികളാണ് ആര്‍.സി.സിയില്‍ ചികിത്സ തേടിയെത്തുന്നത്. തലശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ആര്‍.സി.സി കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ എത്തുന്നത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.