കോട്ടയം;സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിനുള്ളത് പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്.കഴിഞ്ഞ ബഡ്ജറ്റിന്റെ ആവർത്തനം മാത്രമാണ് പൂഞ്ഞാറിനെ സംബന്ധിച്ച് ഈ ബഡ്ജറ്റിലുള്ളത്.കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പദ്ധതിയുടെയും നിർമ്മാണം ആരംഭിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനുള്ള പ്രാരംഭം നടപടികൾ പോലും തുടങ്ങിയിട്ടില്ല.
ബഡ്ജറ്റിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിനായി 20 ശതമാനം ടോക്കൻ വെച്ചിട്ടുള്ള ഏക പദ്ധതി മുണ്ടക്കയം - കൂട്ടിക്കൽ - വാഗമൺ റോഡിനുള്ള 12 കോടി രൂപയുടെതാണ്. ഇതാകട്ടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2018-ൽ 34.73 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും 2019 - ൽ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരൻ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്ത റോഡാണ്. പ്രകൃതിക്ഷോഭം മൂലം പാതിവഴിയിൽ നിലച്ചിരുന്ന ഈ പദ്ധതിയുടെ ശേഷിച്ച നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
ബാക്കിയുള്ള പദ്ധതികളെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയാനുള്ള പ്രഖ്യാപനങ്ങൾ മാത്രമാണ്. ഭരണകക്ഷി അംഗമായിരുന്നിട്ട് പോലും പൂഞ്ഞാറിനായി പുതിയൊരു വികസന പദ്ധതിയും കൊണ്ടുവരാൻ കഴിയാത്തത് ജനപ്രതിനിധിയുടെ തികഞ്ഞ പരാജയമാണ്. 2021-ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിനായി ഒരു പാക്കേജ് അനുവദിക്കാത്തത് കഷ്ടത അനുഭവിക്കുന്ന ജനതയോടുള്ള വെല്ലുവിളിയാണെന്നും ഷോൺ ജോർജ് പറഞ്ഞു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.