ഭോപാൽ: ന്യൂമോണിയ മാറാൻ മന്ത്രവാദ ചികിത്സ നടത്തി പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്ന് മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കുഞ്ഞിനെ ക്രൂരമായ മന്ത്രവാദത്തിന് വിധേയയാക്കിയിരുന്നു. 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് കുഞ്ഞിന്റെ വയറ്റിൽ പൊള്ളലേൽപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പതിനഞ്ച് ദിവസത്തോളം കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞെന്നാണ് വിവരം. കുഞ്ഞിന്റെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുമെന്ന് സർക്കാർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഷാഹ്ദോലിൽ ഇത്തരത്തിലുള്ള മന്ത്രവാദ രീതികൾ പതിവാണെന്നാണ് റിപ്പോർട്ട്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.