കോഴിക്കോട് ; മലയാളികളുടെ പ്രിയപ്പെട്ട നടൻ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന ചിത്രത്തെ വളരെ മോശം രീതിയിൽ വിമർശിച്ചതിന്റെ പേരിൽ സീക്രട്ട് ഏജന്റ് എന്ന വ്ലോഗറും ഉണ്ണി മുകുന്ദനും തമ്മിൽ ഫോണിലൂടെ പരസ്പരം കലഹിച്ചിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തില്‍ തനിക്ക് നേരേ വധഭീഷണികള്‍ ഉയരുന്നുണ്ടെന്ന ആരോപണവുമായി വ്ലോഗർ സായ് കൃഷ്ണ.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി നിരന്തരം കോളുകള്‍ ലഭിക്കുന്നുണ്ട്. എല്ലാ കോളുകളും റെക്കോഡ് ചെയ്ത് വെയ്ക്കുന്നുണ്ട്. അതില്‍ ഒന്ന് വധഭീഷണിയായിരുന്നു. ഇപ്പോള്‍ ഒരു കത്ത് ലഭിച്ചിട്ടുണ്ട്. ഊമ കത്താണ്. കോട്ടയത്തെ സീല്‍ ആണ് അടിച്ചിരിക്കുന്നത്. തന്റെ ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പച്ച തെറിവിളിച്ച് കൊണ്ടാണ് കത്തുള്ളത്. മാത്രമല്ല വര്‍ഗീയ വിദ്വേഷവും ഉണ്ട്. തന്നെ കാണുമ്പോള്‍ മുസ്ലീം തീവ്രവാദിയെ പോലുണ്ട് എന്നൊക്കെയാണ് കത്തിലുള്ളത്’.- സായ് പറയുന്നു.
‘കാറ് കത്തിക്കും, കാറിലിട്ട് കത്തിക്കും എന്നൊക്കെയുള്ള ഭീഷണികളാണ് ഉള്ളത്. ഇതിനിടയില്‍ വിളിച്ചെന്ന് പറഞ്ഞ ആളും ഇതൊക്കെ തന്നെയാണ് ഭീഷണികള്‍. ഒരാള്‍ വിളിച്ചത് ഉണ്ണി മുകുന്ദന്റെ അടുത്ത ബന്ധുവാണെന്ന് പറഞ്ഞ് കൊണ്ടാണ്. താന്‍ വെള്ളമടിച്ചാണ് വിളിക്കുന്നതെന്നാണ് അയാള്‍ തന്നെ പറയുന്നത്. എന്തായാലും വന്ന കോളുകളില്‍ ഒന്നിനെതിരെ ഞാന്‍ കേസ് കൊടുക്കും.
പക്ഷേ ഊമകത്തായത് കൊണ്ട് ഇതിലൊന്നും ചെയ്യാന്‍ സാധിക്കില്ല. തനിക്കെതിരെ എന്തെങ്കിലും ചെയ്യണമെങ്കിലും പറയണമെങ്കിലും നേരിട്ട് വന്ന് പറഞ്ഞിട്ട് പോകുക. അല്ലാതെ ഇത്തരം ചെപ്പടി വിദ്യ കൊണ്ട് കാര്യമൊന്നുമില്ല. ഉണ്ണി മുകുന്ദന് വിഷയത്തിലാണ് ഇപ്പോള്‍ തനിക്ക് ഭീഷണികള്‍ ഒക്കെ നേരിടേണ്ടി വരുന്നത്. എന്നിട്ടും ഈ ഭീഷണി മുഴക്കുന്നവര്‍ക്കൊന്നും ഞാന്‍ ഉണ്ണി മുകുന്ദന്റെ മാതാപിതാക്കളെ തെറി വിളിച്ചെന്ന് തെളിയിക്കാന്‍ പറ്റിയിട്ടില്ല. എന്നാല്‍ എന്റെ കുടുംബത്തിനെ തെറിവിളിക്കുന്നതിന് യാതൊരു കുറവുമില്ല.’- സായ് പറഞ്ഞു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.