അഗര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പിന് പത്ത് ദിവസം ശേഷിക്കെ ത്രിപുരയില്‍ പോരാട്ടം കൂടുതല്‍ ശക്തമാക്കി പാര്‍ട്ടികള്‍. പ്രചാരണ രംഗത്തേക്ക് ഇന്ന് കൂടുതല്‍ നേതാക്കള്‍ എത്തും. രഥയാത്ര ഉദ്ഘാടനം ചെയ്യാന്‍ ജനുവരി അഞ്ചിന് സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വീണ്ടും ത്രിപുരയിലെത്തും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്കാന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇന്ന് സംസ്ഥാനത്തെത്തും.ചൂടുപിടിച്ച പ്രചാരണ രംഗത്തേക്ക് കൂടുതല്‍ നേതാക്കള്‍ കൂടി എത്തുന്നതോടെ ത്രിപുരയിലെ പോരാട്ടം കനക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ പ്രചാരണത്തിന് ഇറക്കി ത്രിപുരയില്‍ ഭരണം നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കന്മാര് തുടങ്ങിയ വന്‍ നിരയാണ് ബിജെപി പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. പ്രചാരണത്തിന്റെ അവസാനദിവസമായ ഫെബ്രുവരി പതിമൂന്നിനാകും മോദി ത്രിപുരയില്‍ എത്തുകയെന്നാണ് സൂചന. രഥയാത്ര ഉദ്ഘാടനം ചെയ്യാന്‍ ജനുവരി അഞ്ചിന് സംസ്ഥാനത്തെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന്് വീണ്ടും ത്രിപുരയിലെത്തുന്നതോടെ പ്രചാരണ രംഗം കൊഴുക്കും.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സിനിമ താരം മിഥുന് ചക്രബര്‍ത്തി എന്നിവര്‍ ഇപ്പോള്‍ സംസ്ഥാനത്ത് പ്രചരണത്തിലാണ്. വീടു കയറിയുള്ള പ്രചാരണത്തിന് മുഖ്യമന്ത്രി മണിക് സാഹയും നേതൃത്വം നല്‍കുന്നുണ്ട്.അതേസമയം പ്രകടനപത്രിക പുറത്തിറക്കിയ കോണ്‍ഗ്രസ് സിപിഐഎം പാര്‍ട്ടികള്‍ ഉടന്‍ പൊതു പരിപാടി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.
സിപിഐഎമ്മിനായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ കേന്ദ്ര നേതാക്കള്‍ പ്രചാരണം നടത്തും. കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിന് എത്തിയേക്കും. രാഹുല്‍ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായും പ്രചാരണം നടത്തും. എന്നാല്‍ സിപിഐഎം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ധാരണയില്‍ മത്സരിക്കുന്ന ത്രിപുരയില്‍ സംയുക്ത പ്രചാരണമുണ്ടാകുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.