വടകര ട്രെയിനില്‍ സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടർന്ന് പുറത്തേക്ക് തള്ളിയിട്ട് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അസം സ്വദേശിയായ ഇയാളുടെ പേരുവിവരങ്ങൾ വ്യക്തമായിട്ടില്ല. ഇന്നലെ വൈകീട്ട് മൂന്നരയോടെ കണ്ണൂര്‍- എറണാകുളം ഇന്റര്‍ സിറ്റി എക്സ്പ്രസ്സിലാണ് അസാം സ്വദേശികളായ സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
ട്രെയിന്‍ വടകര കണ്ണൂക്കര എത്തിയപ്പോള്‍ സംഘര്‍ഷത്തിനിടയില്‍ അസാം സ്വദേശിയായ മുഫാദൂര്‍ ഇസ്ലാം എന്നയാള്‍ സുഹൃത്തിനെ പുറത്തേക്ക് തള്ളുകയായിരുന്നു. ട്രെയിനിലെ മറ്റു യാത്രക്കാര്‍ വടകര ആര് പി എഫിനെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് വടകര സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പ്രതിയെ എസ് ഐ ബിനീഷ് കസ്റ്റഡിയിലെടുത്ത് വടകര പോലീസില്‍ ഏൽപ്പിച്ചു.
പിന്നീട് പ്രതിയെ കോഴിക്കോട് റെയില്‍വേ പോലീസിന് കൈമാറി. പരുക്കേറ്റ യുവാവിനെ ചോമ്പാല പോലീസും ആര് പി എഫും ചേര്‍ന്ന് വടകര ജില്ലാ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. മുഫാദുറിൻ്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.