കാസർകോട്: വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച സിപിഎം ലോക്കൽ സെക്രട്ടറി വിവാദത്തിൽ. സിപിഎം കാസർകോട് പാക്കം ലോക്കൽ സെക്രട്ടറിയും പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയായ രാഘവൻ വെളുത്തോളിയാണ് വനിതാ നേതാവിന് അശ്ലീലസന്ദേശം അയച്ചത്.
കേസിന്‍റെ വിചാരണക്കായി കൊച്ചിയിലേക്ക് പോകുന്നവഴി വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും താൻ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നും വിശദീകരണമായി രാഘവർ രംഗത്തെത്തിയിരുന്നു. അതേസമയം സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച രാഘവനെ പാർട്ടി സെക്രട്ടറിയുടെ സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യമുയർന്നു വരുന്നുണ്ട്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.