കോട്ടയം : മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടയത്ത് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ പ്ലാമ്മുട് കോട്ടപ്പുറത്ത് വീട്ടിൽ സുരേഷ് സി.കെ എന്നയാളെയാണ്കോട്ടയം ണർകാട് പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം സുരേഷ് തന്റെ ഭിന്നശേഷിക്കാരനായ മകൻ നടത്തുന്ന പെട്ടിക്കടയിൽ എത്തി കുത്തികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു
പരിക്കേറ്റ മകനും മാതാവും തനിച്ചായിരുന്നു താമസം മദ്യപിച്ചു വീട്ടിൽ വന്ന് നിരന്തരം വഴക്കുണ്ടാക്കുന്ന ഇയാളെ കുടുംബം ഏറെ നാളായി അടുപ്പിച്ചിരുന്നില്ല . ഇതിന്റെ വൈരാഗ്യത്തിൽ മകൻ നടത്തുന്ന പെട്ടിക്കടയിൽ എത്തിയ ഇയാൾ മകനോട് പണം ചോദിക്കുകയും മകൻ പണം കൊടുക്കാൻ വിസമ്മതിക്കുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും ഇയാൾ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ കുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും ചെയ്തു .
തുടർന്ന് മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇടുക്കി ജില്ലയിലെ കമ്പിളികണ്ടത്തുനിന്നു അന്വേഷണ സംഘം ഇയാളെ അറസ്റുചെയ്യുകയുമായിരുന്നു നിരവധി കേസിൽ പ്രതിയായ ഇയാൾ കിടങ്ങൂർ സ്റ്റേഷനിലെ ആന്റിസോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. മണർകാട് സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ അഖിൽദേവ്, മനോജ് കുമാർ, സി.പി.ഓ മാരായ പത്മകുമാർ, വിജേഷ്, റെസിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.