കൊല്ലം: കടയ്ക്കലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കടയ്ക്കൽ കോട്ടപ്പുറം ഭാഗത്തു താമസിക്കുന്ന പച്ചയിൽ ഷീലയെ [51] ഇന്ന് രാവിലെ 7 മണിയോടെ വീട്ടിലേക്കുള്ള വഴിയിലെ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അതേസമയം ഷീലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
കഴിഞ്ഞദിവസം വസ്തു സംബന്ധമായ തർക്കം പരിഹരിക്കാൻ ഷീലയുൾപ്പെടെയുള്ള ബന്ധുക്കൾ ഒത്തുകൂടിയിരുന്നു.അവിടെവെച്ച്ഒരു ബന്ധു ഷീലയെ മർദിച്ചിരുന്നതായി കുടുംബം പറയുന്നു.ബന്ധുക്കളിൽ നിന്നും മരണപ്പെട്ട യുവതിക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി ഷീലയുടെ 'അമ്മ ആരോപിക്കുന്നു .വസ്തുതർക്കവുമായ വിഷയത്തിൽ മർദ്ദനമേറ്റതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു യുവതിയെന്നു കുടുംബം പറയുന്നു.
സംഭവത്തിൽ ഷീലയെ മർദിച്ചവരെ അറസ്റ്റുചെയ്യാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നും ഷീലയുടെ കുടുംബം നിലപാടെടുത്തതോടെ. .കൊട്ടാരക്കര DYSP സ്ഥലത്തെത്തി കുടുംബവുമായി സംസാരിച്ചതിന് ശേഷമാണു കുടുംബം മൃതദേഹംമാറ്റാൻ സമ്മതിച്ചത് .ഫോറൻസിക് സംഘവും,വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു പോസ്റ്റുമോർട്ടത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് കടയ്ക്കൽ പോലീസ് അറിയിച്ചു.
📚READ ALSO:
🔘പോളണ്ട്: പാലക്കാട് സ്വദേശി മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.