റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ കേരളത്തിലെ 34 സ്റ്റേഷനുകൾ ഉൾപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് അടക്കമുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളും പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും.
ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൊല്ലം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ ഇതിനോടകം
പൂർത്തിയായിട്ടുണ്ട്. തിരുവനന്തപുരം സ്റ്റേഷൻ്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. ചെങ്ങന്നൂർ സ്റ്റേഷൻ്റെ സാധ്യതാ പഠനം തുടങ്ങുകയും ചെയ്തു. നിലവിൽ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന 8799 കോടിയുടെ പദ്ധതിക്ക് പുറമേയാണിത്.
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ട കേരളത്തിലെ സ്റ്റേഷനുകള്‍
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി-കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂര്‍, ചിറയിന്‍കീഴ്, എറണാകുളം, എറണാകുളം ടൌണ്‍, ഏറ്റുമാനൂര്‍, ഫറോക്ക്, ഗുരുവായൂര്‍,കാസര്‍ഗോഡ്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര,നെയ്യാറ്റിന്‍കര, നിലമ്പൂര്‍ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂര്‍, പുനലൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തലശ്ശേരി, തൃശ്ശൂര്‍, തിരൂര്‍,തിരുവല്ല, തിരുവനന്തപുരം, തൃപ്പൂണിത്തുറ, വടകര, വര്‍ക്കല, വടക്കഞ്ചേരി
Also Read-Union Budget 2023 | കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്കു 2.40 ലക്ഷം കോടി; പ്രതീക്ഷകൾ എന്തെല്ലാം?
ദീര്‍ഘകാല ഉപയോഗത്തിനായി, സ്റ്റേഷനുകളില്‍ ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി വിനിയോഗിച്ച് ലോകോത്തര നിലവാരത്തിലേക്ക് സ്റ്റേഷനുകളില്‍ വികസനം നടപ്പിലാക്കും.ആയിരത്തിലധികം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്‌കീമില്‍ തെരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കും. സ്റ്റേഷനില്‍ നിലവിലുള്ള വിവിധ വെയ്റ്റിങ് ഹാളുകള്‍ കൂട്ടിച്ചേര്‍ക്കാനും യാത്രക്കാര്‍ക്ക് നല്കുന്ന സൗകര്യങ്ങള്‍ വികസിപ്പിക്കാനും നല്ല കഫറ്റീരിയയും റീട്ടെയില്‍ സൗകര്യങ്ങളും ഒരുക്കാനും പദ്ധതി വഴി ശ്രമിക്കും. എക്‌സിക്യൂട്ടീവ് ലോഞ്ചുകള്‍ക്കും ചെറുകിട ബിസിനസ് മീറ്റിംഗുകള്‍ക്കുമുള്ള സ്ഥലങ്ങളും ഇവിടെയുണ്ടാകും.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.