ഇടമലക്കുടിക് പുറമേ മൂന്നാറിലും ബാലികയെ വിവാഹം കഴിച്ചതായി പരാതി.16 കാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ വിവാഹം കഴിച്ച 26കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം ദേവികുളം പൊലീസ് കേസെടുത്തു

 മൂന്നാർ: ഇടമലക്കുടിക് പുറമേ മൂന്നാറിലും ബാലികയെ വിവാഹം കഴിച്ചതായി പരാതി.16 കാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ വിവാഹം കഴിച്ച 26കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം ദേവികുളം പൊലീസ് കേസെടുത്തു. വിവാഹം നടത്തിക്കൊടുത്ത പെൺകുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കുമെതിരെ വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 2022 ജൂലൈ മാസത്തിലാണ് വിവാഹം നടന്നത്.

കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനിലെ തൊഴിലാളിയായ യുവാവിനെതിരെയാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ദേവികുളം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളിയാണ് യുവാവ് 

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്നു വിവാഹം നടത്തിയതെന്നു പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരു മാസം മുന്‍പാണു വിവരം പൊലീസ് അറിഞ്ഞത്.

വിവരം ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനു മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഇതിനു ശേഷം പൊലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണു പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്നുവ്യക്തമായത്.

📚READ ALSO:

🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി. 

🔘Air India Express Cabin Crew Hiring

🔘നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം:  രജിസ്ട്രേഷൻ  ക്യാംപയിന്  തുടക്കമായി.

🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !