കേരളം: സംസ്ഥാന ബജറ്റ് ഇന്ന്...സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.
ജനങ്ങളുടെ ബഡ്‌ജറ്റ് എന്ന് കേന്ദ്രവും ജനങ്ങളും പറയുമ്പോൾ അതിനെ തള്ളിയ നിലപാടിൽ നിന്നുകൊണ്ട് എത്തുന്ന കേരള ബഡ്‌ജറ്റ് ആശ്വാസമുയർത്തുമോ കടമെടുക്കുമോ ? ആകാംക്ഷയില്‍ കേരളം.
സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണ് സൂചന.... ആശ്വാസ പദ്ധതികളും കോവിഡാനന്തരം പുതിയ ആശയങ്ങളോ ബജറ്റില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയില്‍ കേരളം.
ഇത്തവണയും പേപ്പര്‍രഹിത ബജറ്റാണ്. ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാന്‍ 'കേരള ബജറ്റ്' മൊബൈല്‍ ആപ്ലിക്കേഷനുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഫോണുകളിലും ഐ പാഡുകളിലും ലഭ്യമാകും. കോവിഡാനന്തരം കേരളം കൈവരിച്ച വളര്‍ച്ച നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കര്‍മപരിപാടിയാകും ബജറ്റ്.സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ മറികടന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള ഉപാധികളുമുണ്ടാകും. ക്ഷേമ പെന്‍ഷന്‍ ഉയര്‍ത്തുന്ന കാര്യം , ചെലവുചുരുക്കല്‍ നടപടികള്‍ക്കും ബജറ്റില്‍ സാധ്യതയേറെയുണ്ട്. കെ.എസ്.ആര്‍.ടി.സിയെ സി.എന്‍.ജി ബസുകളിലേക്ക് മാറ്റുന്നതടക്കമുള്ള പദ്ധതി നിര്‍ദേശങ്ങള്‍ ബജറ്റില്‍ ആവര്‍ത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്.
കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോയ വർഷമാണ് കഴിഞ്ഞു പോകുന്നത്. ഈ ബജറ്റുകൊണ്ട് മാത്രം കെഎസ്ആർടിസിയെ തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും മാന്യമായ ഒരു പാക്കേജ് നൽകിയില്ലെങ്കിൽ കെഎസ്ആർടിസിയുടെ അവസ്ഥ കൂടുതൽ ദുരിതമാകും. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലുമാകാതെ ഉഴറുന്ന കെഎസ്ആർടിസിക്ക് ജീവശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ഈ ബജറ്റിൽ ഉണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
വിശദമായ പഠനങ്ങളില്ലാതെ നടത്തിയ പരിഷ്‌കരണങ്ങളാണ് കെഎസ്ആർടിസിക്കു പലപ്പോഴും തിരിച്ചടിയായിട്ടുള്ളത്. ഇലക്ട്രിക്, ലോ ഫ്‌ലോർ ബസുകൾ കേരളത്തിന്റെ ഗ്രാമീണ റോഡുകളിൽ എത്രമാത്രം ഫലപ്രദമാകുമെന്ന ആശയം പോലുമില്ലാതെ അവതരിപ്പിച്ചത് വെല്ലുവിളിയായിരുന്നു. ഈ ബസുകൾ അധികവും ഇപ്പോൾ തകരാറിലാണ്.
അതേസമയം കേന്ദ്ര ബജറ്റിനെ മുഖ്യമന്ത്രിയും ധനമന്ത്രിയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന് നല്‍കിയത് നിരാശയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കാനായി ഒരു മാര്‍ഗവും തേടാത്തതും കോര്‍പ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആരോപിക്കുകയുണ്ടായി. ബജറ്റ് താഴേത്തട്ടില്‍ ഗുണമുണ്ടാക്കുന്നതല്ലെന്നും എയിംസ് പോലെ കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലേക്കും കടന്നുകയറാനുള്ള ശ്രമം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും കൂട്ടിച്ചേര്‍ത്ത് ധനമന്ത്രി.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.