തിരു: വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹികസുരക്ഷാ പെന്ഷന് ഗുണഭോക്താക്കളെ പദ്ധതിയില്‍ നിന്ന് അടുത്തമാസം പുറത്താക്കും. ഈ മാസം 28 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള അവസാന തീയ്യതി.
ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനാണ് തീരുമാനം.വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹികസുരക്ഷാ പെന്ഷന് ഗുണഭോക്താക്കള്‍ക്ക് 2023 മാര്‍ച്ച് മാസം മുതല്‍ പെന്‍ഷനുകള്‍ അനുവദിക്കുന്നതുമല്ല.
സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറി പെന്ഷന് പുനസ്ഥാപിച്ചു നല്‍കുന്നതാണ്. എന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്ഷന് കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടായിരിക്കില്ല.
കൈവശമുളള ഭൂമിയുടെ വിസ്തൃതി ഉള്‍പ്പെടെയുളള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരെ പദ്ധതിയില്‍ നിന്ന് ഒഴുവാക്കിയിരുന്നു. പല ഘട്ടങ്ങളായാണ് ഇത്തരക്കാരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം ഏറ്റവും അര്‍ഹരായവരെ മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ തീരുമാനം.
പ്രതിമാസം 1600 രൂപ പെന്ഷന് തുക ലഭിക്കുന്ന പദ്ധതിയാണിത്. നിലവില്‍ 52.21 ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ പെന്ഷന് ലഭിക്കുന്നത്. പെന്ഷന് തുക കണ്ടെത്തുന്നതിനായി രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാനുളള പുതിയ നീക്കം.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.