ഭക്ഷ്യയോഗ്യമല്ലാത്ത ഈ അരിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു തുച്ഛവിലയ്ക്കെത്തുന്ന വെളുത്ത അരിയും റേഷനരിയും കൂട്ടിക്കലർത്തിയ ശേഷം പോളിഷ് ചെയ്തെടുക്കുന്നതായാണു വിവരം.
മന്ത്രി ജി ആര്‍ അനിലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിജിലന്‍സ് പരിശോധന ഇത് ശരി വയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചു. ആന്ധ്ര അരിക്ക് വില 60 ആയി കൂടിയതും ഇപ്പോൾ അരി വിപണിക്ക് ഉണര്‍വ്വ് സൃഷ്ടിക്കാന്‍ ഇടയാക്കി. കര്‍ണ്ണാടകത്തില്‍ ഷിമോഗ അരി 19 രൂപയ്ക്ക് ലഭിക്കുന്നത് അവിടെ വച്ച് തന്നെയാണ് മാറ്റിയെടുക്കുന്നത്
ബോയിലറുകളിൽ തവിടും എണ്ണയും ഫുഡ് കളറും ചേർത്തു പാകപ്പെടുത്തി കുത്തരി എന്ന പേരിൽ റേഷൻ കടകളിലേക്കു കയറ്റിവിടുന്നു. മില്ലുകളിൽ നിന്നു കയറ്റിവിടുന്ന അരിയുടെ ഗുണനിലവാരം കൃത്യമായി പരിശോധിക്കാത്തതും വ്യാജമട്ടയുടെ ഒഴുക്കു കൂട്ടുന്നു. ഇത് പാലക്കാട് ആലപ്പുഴ ഏരിയകളില്‍ ഇപ്പോൾ സജീവമാണ്.
എണ്ണയും കൃത്രിമ നിറവും ചേർത്ത വ്യാജമട്ട റേഷൻ കടകളിലെത്തുമ്പോൾ നമ്മുടെ കർഷകരുടെ അരി എവിടെപ്പോകുന്നു?
ഈ ചോദ്യത്തിനുത്തരമാണ്, ഒന്നാന്തരം പായ്ക്കറ്റുകളിലെത്തുന്ന ചില മട്ടയരി ബ്രാൻഡുകൾ. ഉമ, ജ്യോതി നെല്ലിനങ്ങളാണു കേരളത്തിലെ കർഷകർ വിളയിക്കുന്നതിലേറെയും. ഇവ കുത്തിയെടുക്കുന്ന വടിമട്ട, ഉണ്ടമട്ട (കുത്തരി) എന്നിവയ്ക്ക് ആവശ്യക്കാരേറെ. റേഷൻ കടകൾ വഴി ജനത്തിനു ലഭിക്കേണ്ട ഈ അരി ചില മില്ലുകളിൽ നിന്നു ബ്രാൻഡഡ് അരിയായി പുറത്തേക്കു കടക്കുന്നു. പകരം നമുക്കു മറുനാടനരി ലഭിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.