ഓസ്ട്രിയ: വിയന്ന മലയാളി അസോസിയേഷന് പുതിയ നേതൃത്വം

JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം  

വിയന്ന : ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വി.എം.എയുടെ സംഘടനാ തെരഞ്ഞെടുപ്പും ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങളും വിയന്നയിലെ 23 -ാമത്തെ ജില്ലയിലെ ഡോണ്‍ബോസ്കോ ഹാളില്‍ നടത്തി .

ക്രിസ്തുമസ് പുതുവല്‍സര ആഘോഷങ്ങളില്‍ യുവജനങ്ങളും മുതിര്‍ന്നവരും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. മുഖ്യമതിഥി ഫാ. തോമസ് കൊച്ചുചിറ സന്ദേശം നല്‍കി. ഫാ. ഷൈജു മേപ്പുറത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു സംസാരിച്ചു.

3918-1674856985-vma1


സംഘടനയുടെ പൊതുയോഗത്തില്‍ വി.എം.എ സ്ഥാപക നേതാക്കന്‍മാരില്‍ ഒരാളായിരുന്ന ഡോ. ജോസ് കിഴക്കേക്കരയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. 2023-24 ലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പോള്‍ മാളിയേക്കല്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. ജൂബിലി വര്‍ഷമായ 2024 -ല്‍ അന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ വിപുലമായി സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.

3918-1674856987-vma2

സുനീഷ് മുണ്ടിയാനിക്കല്‍ (പ്രസിഡന്‍റ്), ബാബു തട്ടില്‍ നടക്കലാന്‍ (വൈസ് പ്രസിഡന്‍റ്), സോണി ജോസഫ് ചേന്നങ്കര(ജനറല്‍ സെക്രട്ടറി), റോവിൻ വിൻസൻറ് പെരേപ്പാടന്‍ (ജോ. സെക്രട്ടറി), ജിമ്മി തോമസ് (ട്രഷറര്‍), ജോബി മുരിക്കനാനിക്കല്‍ (ആര്‍ട്സ് ക്ലബ് സെക്രട്ടറി), ആന്‍ മേരി പള്ളിപ്പാട്, ജെന്നോ താന്നിക്കല്‍ (ആര്‍ട്സ് കോഡിനേറ്റര്‍മാര്‍), രഞ്ജിത്ത് രാജശേഖരക്കുറുപ്പ് (സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി), ലിന്‍റോ പാലക്കുടി (പിആര്‍ഒ), ഫിലിപ്പ് ജോണ്‍ കുറുന്തോട്ടിക്കല്‍ (എഡിറ്റര്‍) എന്നിവരെ ഭാരവാഹികളായും രാജി ജോര്‍ജ് തട്ടില്‍, ഗീതാ ഞൊണ്ടിമാക്കല്‍, ജെന്‍സി കിടങ്ങന്‍, ബിന്ദു തെക്കുമല, അനീഷ് തോമസ്, മാനുവല്‍ തുപ്പാത്തി, റോണക് നെച്ചിക്കാട്ട് എന്നിവരെ കമ്മറ്റി അംഗങ്ങളായും ആതിര തളിയത്ത്, റീത്തിക്ക തെക്കിനന്‍, സാന്ദ്ര പയ്യപ്പിള്ളി, ക്രിസ്റ്റോഫ് പള്ളിപ്പാട്ട്, ഡൊമിനിക് മണിയന്‍ചിറ, പ്രിന്‍സ് സാബു, ഫെലിക്സ് ചെരിയാന്‍കാലായില്‍, ആനന്ദ് കോനിക്കര എന്നിവരെ യുവജന കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

വിഎംഎ ചാരിറ്റി ട്രസ്റ്റിന്‍റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളെപറ്റി ചെയര്‍മാന്‍ മാത്യു കിഴക്കേക്കര വിശദീകരിക്കുകയും സഹായ സഹകരണങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. ജനറല്‍ സെക്രട്ടറി സോണി ചേന്നങ്കര കൃതജ്ഞതയും പറഞ്ഞു.

📚READ ALSO

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !