തിരു.: തൻ്റെ PhD. വിവാദത്തിൽ വിശദീകരണവുമായി ചിന്ത ജെറോം. മനുഷ്യസഹജമായ തെറ്റാണ് തനിക്ക് സംഭവിച്ചത്. ഒരു വരിപോലും മറ്റൊന്നിൽ നിന്ന് പകർത്തി എഴുതിയിട്ടില്ല.
ചില ലേഖനങ്ങളുടെ ആശയങ്ങൾ ഉൾക്കൊള്ളുക മാത്രമാണ് ചെയ്തത്. പുസ്തക രൂപത്തിലാകുമ്പോൾ പിശക് തീരുത്തുമെങ്കിലും ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കൃതി വൈലോപ്പിള്ളിയുടെതെന്ന് എഴുതിയ തെറ്റ് തിരിച്ചറിഞ്ഞില്ല. ഇത് സാന്ദർഭികമായ പിഴവായി മാത്രം സംഭവിച്ചതാണെന്നും ചിന്ത ജെറോം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിശക് ചൂണ്ടിക്കാണിച്ചവർക്കും, വിമർശകർക്കും നന്ദിയും ചിന്ത ജെറോം രേഖപ്പെടുത്തി. എന്നാൽ, തൻ്റെ പിഴവിനെ ചിലർ പർവതീകരിച്ച് കാണിക്കുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.