കുറവിലങ്ങാട്: കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ഇന്ന് നടന്നു. മതസൌഹാര്‍ദ്ദത്തിന്റെ മാറ്റൊലി ഉയര്‍ത്തി നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിയ ആനയുടെ അകമ്പടിയോടെ പകല്‍ ഒന്നിനാരംഭിച്ച കപ്പല്‍പ്രദക്ഷണത്തിന് നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ എത്തി.
കുറവിലങ്ങാടിന്റെ മണ്ണിൽ മാത്രം കാണുന്ന കാഴ്ചയാണിത്. പതിനായിരക്കണക്കിന് വിശ്വാസികൾ തീർക്കുന്ന കടലിൽ ആടിയുലയുന്ന കപ്പൽ. മൂന്നുനോമ്പ് തിരുനാൾ രണ്ടാം ദിനത്തിലെ ചരിത്ര പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണത്തിന് പൊരിവെയിലിന്റെ കാഠിന്യം വകവയ്ക്കാതെ ആയിരങ്ങളാണ് എത്തിച്ചേർന്നത്.
കുർബാന, ഫാ. ജോസ് കോട്ടയിൽ – 5.30, ഫാ. മാത്യു കവളംമാക്കൽ – 7.00, സുറിയാനി കുർബാന, ഫാ. സെബാസ്റ്റ്യൻ അടപ്പശേരിൽ – 8.30, കുർബാന, സന്ദേശം, മാർ ജോസഫ് പുളിക്കൽ – 10.30, കുർബാന, ഫാ. ജോസ് നെല്ലിക്കത്തെരുവിൽ – 2.00, കുർബാന, സന്ദേശം, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ–3.00, ജൂബിലി കപ്പേളയിലേക്കു പ്രദക്ഷിണം–6.00.
എഡി 105ൽ തുടങ്ങുന്ന ക്രൈസ്തവ പാരമ്പര്യമുള്ള കുറവിലങ്ങാട്ട് മൂന്നു നോമ്പ് തിരുനാളും കപ്പൽ പ്രദക്ഷിണവും ആരംഭകാലത്തിലേ തുടങ്ങിയെന്നാണു വിശ്വസിക്കപ്പെടുന്നത്. കടൽ പാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര് നിവാസികൾക്കാണു കപ്പൽ വഹിക്കാനുള്ള അവകാശം. തിരുസ്വരൂപങ്ങൾ വഹിക്കുന്നതു കാളികാവ് കരക്കാരും മുത്തുക്കുടകൾ വഹിക്കുന്നതു മുട്ടുചിറയിലെ കണിവേലിൽ കുടുംബക്കാരുമാണ്.
യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പൽപ്രദക്ഷിണം ആയിരങ്ങൾക്ക് പുത്തൻ ആത്മീയത സമ്മാനിക്കും. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പശ്ചാത്താപത്തിന്റെയും നേരനുഭവം സമ്മാനിക്കുന്ന കപ്പൽ പ്രദക്ഷിണവും ആന അകമ്പടിയോടെയുള്ള പ്രദക്ഷിണവും കുറവിലങ്ങാടിന്റെ മാത്രം പ്രത്യേകതയാണ്. കപ്പൽ പ്രദക്ഷിണത്തിൽ 18 വൈദികരാണ് തിരുശേഷിപ്പുകൾ വഹിക്കുന്നത്.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.