കൊല്ലം: നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ച് സിഐടിയു പ്രവർത്തകർ. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനെയാണ് തൊഴിലാളികൾ മർദിച്ചത്. സംഭവത്തിൽ 13 സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.
അതേസമയം, വ്യക്തിവിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഷാനുവിനെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഇവര്‍ മറ്റ് സി.ഐ.ടി.യു പ്രവര്‍ത്തകരെ കാര്യമറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. ക്രൂരമായ മര്‍ദ്ദനമാണ് തനിക്കേറ്റതെന്ന് കടയുടമ ഷാന്‍ പറഞ്ഞു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഷാന്റെ ശരീരത്തില്‍ കയറിയടക്കം മര്‍ദ്ദനമുണ്ടായി. ഈ സമയത്ത് കടയിലെത്തിയ സ്ത്രീകളുള്‍പ്പെടെ ഓടി മാറുകയായിരുന്നു.
സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി താനുമായി തർക്കമുണ്ടായെന്നും, പിന്നാലെ കൂട്ടം ചേർന്നെത്തി മർദിക്കുകയായിരുന്നുവെന്നുമാണ് ഉടമ ഷാനുവിന്റെ പരാതിയിൽ പറയുന്നത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിഐടിയു പ്രവർത്തകർ ഷാനിനെ മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
📚READ ALSO:
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.