കൊച്ചി: രാമമംഗലത്ത് വഴിതർക്കത്തെ തുടർന്ന് വീട്ടമ്മയുടെ അടിയേറ്റയാൾ മരിച്ചു. കിഴക്കുമുറി നടുവിലേടത്ത് എൻജെ മാർക്കോസ് (80) ആണ് മരിച്ചത്.മാർക്കോസിന്റെ മകൻ നൽകിയ പരാതിയിൽ അയൽവാസിയായ വീട്ടമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പള്ളിയിലേക്കുള്ള നടപ്പുവഴിയെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. ഇതിനിടയിൽ അയൽവാസിയായ വീട്ടമ്മയുടെ കയ്യിലുണ്ടായിരുന്ന തൂമ്പ പിടിച്ചുവാങ്ങി.
നടക്കുകയായിരുന്ന മാർക്കോസിനെ പിന്നിലൂടെ അടിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അടിയേറ്റ മാർക്കോസിനെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് സെയ്ൻ്റ് ജേക്കബ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ നടക്കും.
കസ്റ്റഡിയിലെടുത്ത വീട്ടമ്മയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതുമൂലമാണ് ഇവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.