കൊല്ലം: കൊല്ലത്ത് വടിവാൾ വീശിയ ഗുണ്ടകൾക്ക് നേരെ വെടിയുതിർത്ത് പൊലീസ്. അടൂർ റെസ്റ്റ് ഹൗസ് മർദ്ദനക്കേസ് പ്രതികളെ പിടികൂടാൻ എത്തിയ പൊലീസിനു നേരെയാണ് ഗുണ്ടകൾവടിവാൾ വീശി ആക്രമിച്ചത്. തുടർന്ന് ജീവൻ രക്ഷാർത്ഥം പൊലീസ് വെടിയുതിർക്കുകയായിരുന്നു.
മൂന്ന് പ്രതികളാണ് പൊലീസിനെ വട്ടം ചേർന്ന് ആക്രമിച്ചത്. നാലുതവണ വെടിയുതിർത്തെങ്കിലും ആർക്കും വെടിയേറ്റിറ്റില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രതികളിൽ ഒരാളെ പിടികൂടാനായെങ്കിലും ബാക്കി 2 പേർ കായലിൽ ചാടി രക്ഷപ്പെട്ടു. ഇന്നു പുലർച്ചെയാണ് സംഭവം.
ചെങ്ങന്നൂർ സ്വദേശി ലെവിൻ വർഗിസ് എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികളായ ആന്‍റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിൽ ഉണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഇവിടെയെത്തിയത്. ഇൻഫോപാർക്ക് സിഐ വിപിൻ ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടാനായി പടപ്പക്കരയിലെത്തിയത്. ഇതിനിടെയാണ് പ്രതികൾ രക്ഷപെടാനായി പൊലീസിനു നേരെ വടിവാൾ വീശിയത്. രക്ഷപ്പെട്ട പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.