കോട്ടയം : പ്രവാസി മലയാളിയോട് ഇരുപതിനായിരം രൂപയും ,ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങിയ മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അജിത് കുമാർ ഇ ടി. വിജിലൻസ് പിടിയിലായി.
പ്രവാസി മലയാളിയുടെ ഒരു പ്രോജക്റ്റിനു സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഇരുപതിനായിരം രൂപയും ,സ്കോച്ചും ഇയാൾ ആവശ്യപ്പെട്ടത്. 14 കോടി രൂപാ മുതൽ മുടക്കുള്ള ഈ പ്രോജക്ടിന്റെ അനുമതിക്കായി ഈ വിദേശ മലയാളി പഞ്ചായത്തിൽ നിരന്തരം കയറി ഇറങ്ങാറുണ്ടായിരുന്നതായാണ് മറ്റ് ഉദ്യോഗസ്ഥർ പറയുന്നത് .ഒടുവിൽ അജിത് കുമാർ എന്ന ഉദ്യോഗസ്ഥനെ നേരിൽ കാണുകയും ഇഅതിന്റെ ബാക്കിയായി ഉദ്യോഗസ്ഥൻ അയ്യായിരം രൂപ ആവശ്യ പ്പെടുകയും ചെയ്തിരുന്നു
അതിനു പിന്നാലെ അയ്യായിരത്തിൽ നിന്ന് ഇരുപതിനായിരം രൂപയും കുപ്പിയും വേണമെന്ന് അജിത് കുമാർ ആവശ്യപ്പെടുകയായിരുന്നു. ഇത് ഉടനെ തന്നെ പ്രവാസി മലയാളി വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിനെ അറിയിക്കുകയും,വിജിലൻസ് സംഘം നൽകിയ ഫിനോഫ്ത്തലിൽ പുരട്ടിയ നോട്ടുകൾ കൊടുത്തു വിടുകയും ചെയ്തു ,ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് അജിത് കുമാറിന് കൈമാറുന്നതിനിടെ പെട്ടെന്ന് അവിടെയെത്തിയ വിജിലൻസ് സംഘം അജിത് കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.