തിരുവനന്തപുരം: പ്രവാസികൾക്ക് വിദേശത്തിരുന്ന് കൊണ്ട് തന്നെ നാട്ടിലെ ഭൂമി ഇടപാടുകൾ നടത്താനുള്ള സംവിധാനം ഒരുങ്ങുന്നു. ഇതിനായി റവന്യു വകുപ്പിന്റെ പ്രത്യേക പോർട്ടലും ഹെല്പ് ഡെസ്കും അടുത്ത മാസം ആരംഭിക്കും.
https://revenue.kerala.gov.in/
ജില്ലകളിൽ ഒരു ഡെപ്യൂട്ടി കലക്ടർക്കായിരിക്കും ചുമതല. താലൂക്കിൽ ഡെപ്യൂട്ടി തഹസിൽദാർമാർ നേരിട്ടു ഇ-ഫയലുകൾ നോക്കും.
വിദേശത്തുള്ള പ്രവാസികൾക്ക് പോർട്ടൽ വഴി ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം. വില്ലേജ് ഓഫിസിൽ അന്വേഷണം നടത്തി പരാതിയിൽ പരിഹാരം കണ്ടെത്തി മറുപടിയും ഡാഷ് ബോർഡിൽ തന്നെ നൽകും. ഫയൽ ട്രാക്ക് ചെയ്യുന്നതിനും പോർട്ടലിൽ സംവിധാനം ഉണ്ടാകും.
റവന്യു മിനിസ്റ്ററുടെ ഓഫിസ് മുതൽ വില്ലേജ് ഓഫിസ് വരെയുള്ള സ്പെഷ്യൽ ഓഫിസർമാർക്കു ചുമതല നൽകിയാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. ലാൻഡ് റവന്യു കമ്മിഷണറേറ്റിൽ ഇതിനായി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ സ്പെഷ്യൽ ഓഫിസർമാരുടെ സംഘം രൂപീകരിക്കാൻ നടപടിയായിട്ടുണ്ട്. മാസത്തിൽ ഒരു തവണ മന്ത്രി നേരിട്ടു പോർട്ടലിലെ പരാതികൾ വിശകലനം ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.