കോട്ടയം ; എക്സൈസിനെ കബളിപ്പിച്ച് വ്യാജ മദ്യവില്പനനടത്തിയ ആൾ പിടിയിൽ. പാലാ,കൊല്ലപ്പള്ളി ജിയോവാലി ഭാഗത്ത് [ആലികുഞ്ഞ്] എന്ന് വിളിക്കുന്ന പി ടി സെബാസ്റ്റിൻ ആണ് പോലീസിനെയും എക്സൈസിനേയും പറ്റിച്ച് വളരെ നാളുകളായി വ്യാജമദ്യ വിൽപ്പന നടത്തിയിരുന്നത്.
ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റുവഴി ലഭ്യമാകുന്ന മദ്യം വാങ്ങിയാണ്. ആലിക്കുഞ്ഞ് ജിയോവാലി, കൊടുമ്പിടി,കുറുമണ്ണ് ഭാഗങ്ങളിൽ മദ്യവിപ്പന നടത്തിയിരുന്നത്. പാലാ എക്സൈസ് റേഞ്ച്ഓഫീസ് ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാറും സംഘവും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സെബാസ്റ്റിനെ പിടികൂടുന്നത്. എക്‌സൈസ് ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്.
കഴിഞ്ഞ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു ഇതിനിടെയാണ്.ജിയോവാലിയിൽ വെച്ച് ഇയാളെ എക്സൈസ് സംഘം പിടികൂടുന്നത്. പ്രിവന്റീവ് ഓഫീസർമാരായ ടി കെ സജു,ശിവൻകുട്ടി ,എക്സൈസ് ഓഫീസർമാരായ തൻസീർ,വിനോദ്,അരുൺലാൽ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അറിയിച്ചു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.