കോഴിക്കോട്: 891 പോയിന്റുമായി കോഴിക്കോട് മുന്നില്‍. സ്കൂൾ കലോല്‍സവത്തിന് ഇന്നു കൊടിയിറങ്ങും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
883 പോയിന്റുമായി കണ്ണൂരാണ് രണ്ടാമത്. 872ഉം 871ഉം പോയിന്റുമായി പാലക്കാടും തൃശൂരുമാണ്. സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 891 പോയിന്റുള്ള കോഴിക്കോട് ജില്ലയാണ് മുന്നിൽ. 883 പോയിന്റുമായി കണ്ണൂരാണ് രണ്ടാമത്. 872ഉം 871ഉം പോയിന്റുമായി പാലക്കാടും തൃശൂരുമാണ് തൊട്ടുപിന്നില്‍.
സ്‌കൂളുകളില്‍ 149 പോയിന്റുമായി ആലത്തൂര്‍ ഗുരുകുലം സ്‌കൂളാണു മുന്നില്‍. 127 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഗേള്‍സ് പിറകിലുണ്ട്. കോടതി അപ്പീലുമായെത്തിയ 93 വിദ്യാര്‍ത്ഥികളുടെ മത്സരഫലം തടഞ്ഞുവച്ചിരിക്കുകയാണ്.
ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സമ്മാനിക്കും. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രിമാരും മുഖ്യാതിഥിയായ ഗായിക കെ എസ് ചിത്രയും നിർവഹിക്കും. കലോത്സവ സുവനീർ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പ്രകാശനം ചെയ്യും. വൻ ജനപങ്കാളിത്തമാണ് ഇത്തവണത്തെ കലോത്സവത്തിനുണ്ടായിരുന്നത്.
📚READ ALSO:
🔘തൃശൂർ: ഇസ്രായേലിൽ ‘പെർഫെക്‌ട് കുറീസ്’ നടത്തി കോടികളുടെ നിക്ഷേപട്ടിപ്പ് പ്രതി പിടിയിൽ.
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.