തിരുവനതപുരം ; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്ന് ഇന്ന്. വൈകുന്നേരം രാജ്ഭവനിലാണ് വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. നേരത്തെ ഗവര്‍ണര്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിട്ടു നിന്നിരുന്നു. ഗവർണറും സർക്കാരുംതമ്മിലുള്ള അഭിപ്രായ ഭിന്നതയ്ക്ക് അയവു വന്നതോടെയാണ് മുഖ്യമന്ത്രി വിരുന്നില്‍ പങ്കെടുക്കുമെന്ന തീരുമാനം രാജ്ഭവനെ അറിയിച്ചത്
അതേസമയം ജനുവരി 23 ന് നടന്ന പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും അദ്ദേഹം പറഞ്ഞു. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്ക്കാന് കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. സാമൂഹിക ശാക്തീകരണത്തില്‍ കേരളം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം പരിശ്രമിക്കുന്നു. നിക്ഷേപ സൗഹൃദ സാഹചര്യമൊരുക്കാന്‍ നടപടിക്രമങ്ങള്‍ സുഗമമാക്കിയെന്നും ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ സംസ്ഥാനം മുന്‍പന്തിയിലാണ്. സാധാരണക്കാര്‍ക്ക് വീട് നല്കാന് ലൈഫ് മിഷന് പദ്ധതിയും . സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതിയും ആവിഷ്കരിച്ചു. വയോജന സംരക്ഷണത്തില്‍ കേരളം രാജ്യത്ത് തന്നെ വലിയ നേട്ടമുണ്ടാക്കി. സുസ്ഥിര വികസനമാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
📚READ ALSO:
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.