ഷാര്‍ജ: മരുഭൂമിയില്‍ ഗോതമ്പ് വിളയിക്കുമെന്ന് യുഎഇ. ഷാര്‍ജയാണ് മലീഹയിലെ 400 ഹെക്ടര്‍ പാടത്ത് വന്‍ ഗോതമ്പുപാടം ഒരുക്കുന്നത്. ഷാര്‍ജയുടെ ഗോതമ്പ് ഉല്പാദന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. 2025 നുള്ളില്‍ 1400 ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതിയും വെള്ളവും നൽകുന്ന പദ്ധതി ആരംഭിച്ചു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഗോതമ്പുകൃഷിക്ക് വിത്തിറക്കി. 400 ഹെക്ടര്‍ സ്ഥലത്തെ വിപുലമായ ജനസേചന സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും അദ്ദേഹം നിര്‍വഹിച്ചു.
നാലുമാസത്തിനകം ഇവിടെ ആദ്യം വിളവെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതിയും വെള്ളവും ഭരണാധികാരി വാഗ്ദാനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിച്ചവിധം വെള്ളമെത്തിക്കുന്ന ജലസേചനസംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. മാരകമായ രാസകീടനാശിനികള്‍ ഒഴിവാക്കി കൃഷി നടത്തുന്നതിന് സാങ്കേതിക സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
2024ല്‍ ഗോതമ്പുകൃഷി 880 ഹെക്ടറിലേക്കും 2025ല്‍ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കും. വര്‍ഷം 1.7 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 3.3 ലക്ഷം മെട്രിക് ടണ്‍ ഷാര്‍ജയിലേക്കു മാത്രമാണെന്നും ഡോ. ശൈഖ് സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി. ഷാര്‍ജ എമിറേറ്റിലേക്ക് ആവശ്യമായി വരുന്ന ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
📚READ ALSO:
🔘കോവളത്തെ ലാത്വിയന്‍ വനിതയുടെ കൊലപാതകം: രണ്ടുപ്രതികളും കുറ്റക്കാര്‍; ശിക്ഷ തിങ്കളാഴ്ച വിധിക്കും.
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.