യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
സസെക്സ്: യുകെ: NHS ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് (34) ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
ഒന്‍പതു മാസം മുമ്പ് നിമ്യ യുകെയിലെത്തിയതോടെ കടക്കെണികള്‍ തീരുമെന്ന് ആശ്വസിച്ചു. എല്ലാം ശരിയാകുമെന്ന് കരുതി മൂന്നാഴ്ച മുമ്പ് ഭര്‍ത്താവും കുഞ്ഞും ഒപ്പം ചേര്‍ന്നു. ജനുവരി അവസാനത്തോടെയാണ് ഈസ്റ്റ് സസെക്സിലെ ബെക്സ്ഹിൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ നിമ്യ ജോലിയിൽ പ്രവേശിച്ചത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജും മൂന്നര വയസ്സുകാരനായ മകനും അടുത്തിടെയാണ് യുകെയിൽ എത്തിയത്.
ഞായറാഴ്ച കുഴഞ്ഞു വീണ നിമ്യയെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയിൽ തലയിൽ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി.
സംസ്കാര ശുശ്രുഷകൾ പിന്നീട് നാട്ടിൽ.
🔔Follow www.dailymalayaly.com : NRI DAILY NEWS
യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.