ലണ്ടന്‍: ലണ്ടനിൽ ബെർക് ഷെയറിനു സമീപം ബ്രാക്ക്നെല്ലിൽ യുകെ മലയാളി ഡോക്ടർ നിഷാ എബ്രഹാം (30) നിര്യാതയായി. നിഷയ്ക്ക് ഇന്നലെ പുലര്‍ച്ച രണ്ടു മണിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
കൊട്ടാരക്കര പുത്തൂർ മൈലംകുളം ശാലോം ഇമ്മനുവേൽ മാർത്തോമാ പള്ളി വികാരി ചെങ്ങന്നൂർ വാഴാർമംഗലം തോണിൽക്കണ്ടത്തിൽ വീട്ടിൽ റവ. മാത്യു ജേക്കബ് ബെന്നിയുടെ ഭാര്യയാണ് ഡോ. നിഷ. നിഷയുടെ മാതാപിതാക്കള്‍ യുകെയിലുണ്ട്.
25 വർഷമായി ബ്രിട്ടനിൽ താമസമാക്കിയ തിരുവല്ല ചാത്തങ്കേരി കോടിക്കൽ നിഷ ഭവനിൽ കെ.എ.എബ്രഹാമിന്റെയും അന്നമ്മ എബ്രഹാമിന്റെയും ഏക മകളാണ്.ഇക്കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു വിവാഹം. ലണ്ടൻ സെന്റ് തോമസ് മാർത്തോമാ പള്ളി അംഗങ്ങളാണു നിഷയുടെ കുടുംബം.
ലണ്ടനിലെ ഗയ്സ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന നിഷ കിംഗ്സ് യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ പിജി വിദ്യാർഥിനിയായിരുന്നു. ഡോക്ടറായിരുന്ന നിഷ, എംഡി ഗ്രാജുവേഷന്‍ സെറിമണി നടക്കാനിരിക്കുന്നനിടെയാണ് സംഭവിച്ചത്. പിജി പഠനം പൂർത്തിയായ ശേഷം നിഷയുടെ കുടുംബം നാട്ടിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലായിരുന്നു.
സംസ്കാരം പിന്നീടു കേരളത്തിൽ വച്ചു നടത്താനാണു തീരുമാനം. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ നടന്നു വരുന്നു.
📚READ ALSO:
🔘യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി നാലാം തവണയും പലിശ നിരക്ക് ഉയർത്തി
🔘'അടിക്ക്, ഓടിക്ക് ഇനിവരരുത് ': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന വീഡിയോ വൈറല്‍
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.