കൊച്ചി: ഓടുന്ന കാറിൽ 19 വയസ്സുള്ള മോഡലായ പെൺകുട്ടിയെ ഇന്നലെ രാത്രി കൂട്ടബലാത്സംഗം ചെയ്തു. യുവതിയുടെ സുഹൃത്താണ് പൊലീസിൽ വിവരമറിയിച്ചത്. യുവതിയും പീഡനത്തിനിരയാക്കിയ ചെറുപ്പക്കാരും പരിചയക്കാരാണ്.
ആദ്യം പെൺകുട്ടിയെ കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെയാണ് കളമശേരി ആശുപത്രിയിലേക്ക് മാറ്റിയത്. യുവതി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ ഇൻഫോ പാർക്ക് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൊച്ചി ഷിപ്പ് യാർഡിന് സമീപമുള്ള ബാറിലെത്തിയ യുവതി ഇവിടെ കുഴഞ്ഞുവീണിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാക്കൾ ഇവരെ കാറിൽ കയറ്റികൊണ്ടുപോയി. യാത്രയ്ക്കിടയിൽ ഇവർ യുവതിയെ ബലത്സംഗം ചെയ്തുവെന്നാണ് കേസ്. ഇതിനു ശേഷം യുവതിയെ കാക്കനാട്ടെ വീട്ടിൽ ഇറക്കിവിട്ടു. ഒരു രാജസ്ഥാൻ സ്വദേശിനിയായ സ്ത്രീയേയും കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളേയും സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
📚READ ALSO:
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.