അബാസിയ: പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ Pala Diocese Migrants Apostolate (PDMA) കുവൈറ്റ് ഘടകത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമം സമുചിതമായി ആഘോഷിച്ചു.
അബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നവംബർ 17 വ്യാഴാഴ്ച 07.00pm നടന്ന ചടങ്ങ് പി ഡി എം എ രൂപതാ ഡയറക്ടർ റവ.ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ഉത്ഘാടനം ചെയ്തു. കുവൈറ്റിൽ ശിശ്രൂഷ ചെയ്യുന്ന സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാദർ ജോണി ലൂയിസ് മഴുവംചേരി ഒ ഫ് എം ,ഫാദർ ജോൺസൺ നെടുമ്പ്രത്ത് എസ് ഡി ബി, ഫാദർ പ്രകാശ് കാഞ്ഞിരത്തിങ്കൽ ഒ എഫ് എം , എസ് എം സി എ പ്രസിഡൻ്റ് സൻസിലാൽ പാപ്പച്ചൻ ചക്യത്ത് തുടങ്ങിയവർ ക്ഷണിതാക്കാളായി ചടങ്ങിൽ പങ്കെടുത്തു.
അഞ്ഞൂറിൽ പരം പാലാ രൂപതാംഗങ്ങൾ പങ്കെടുത്ത കുടുംബ സംഗമത്തോടനുബന്ധിച്ച് പാലാ രൂപതാംഗമായിരുന്ന വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ്റെ ഓർമ തിരുനാളും ആഘോഷിച്ചു.
പരിശുദ്ധ കത്തോലിക്കസഭയോടും സഭാ സംവിധാനങ്ങളോടും മതൃസഭയായ സിറോ മലബാർ സഭയുടെ കുവൈറ്റിലെ ഒദ്യോഗിക സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷനോട് ചേർന്ന് നിന്ന് പാലാ രൂപതാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ പി ഡി എം എ ഡയറക്ടർ അഭിനന്ദിച്ചു.
പാലാ രൂപതയുടെ വിശ്വാസ പാരമ്പര്യവും സാംസ്കാരിക തനിമയും വിദേശങ്ങളിൽ വസിക്കുന്ന രൂപതാംഗങ്ങൾ വരും തലമുറകൾക്ക് പകർന്നു നൽകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പ്രവാസി അപ്പോസ്റ്റലേറ്റിൻ്റെ രൂപീകരണത്തിനു ശേഷം കുറഞ്ഞ കാലം കൊണ്ട് തന്നെ അൻപത്തി രണ്ട് രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ സാധിച്ചതായി ഡയറക്ടർ അറിയിച്ചു.
പഠനത്തിനും ജോലിയ്ക്കുമായി വിദേശങ്ങളലെത്തുന്ന രൂപതാംഗങ്ങൾക്ക് അതാത് രാജ്യത്തെ അപ്പോസ്റ്റലേറ്റ് ഘടകങ്ങൾ വഴി ആവശ്യമായ പിന്തുണ നൽകുക, നാട്ടിൽ വസിക്കുന്ന അവരുടെ മാതാപിതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, നോർക്ക പോലുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിദേശത്തായിരിക്കുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽക്കുക തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളിലൂടെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് അതിൻ്റെ വളർച്ചയുടെ പാതയിലാണെന്ന് ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ അറിയിച്ചു.
പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് കോർഡിനേറ്റർ സിവി പോൾ പാറയ്ക്കൽ, അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി റ്റോമി സിറിയക്ക് കണീച്ചുകാടു് സ്വാഗതവും ട്രഷറർ സിബി സ്കറിയാ കൃതജ്ഞതയും അറിയിച്ചു. പ്രഥമ ജനറൽ കോർഡിനേറ്റർ ഡൊമിനിക് മാത്യു, പി ഡി എം എ മിഡിൽ ഈസ്റ്റ് ഡെലിഗേറ്റ് ജോബിൻസ് ജോൺ, വനിതാ കോർ ടീം അംഗം സീനാ ജിമ്മി തുടങ്ങിയവർ ആശംസകൾ നേർന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.