ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു

യു ക് മി(UCMI) COMMUNITY :  ASK TO GROUP ADMIN
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS

ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരമായി നടന്നു. രാജ്യത്തിന് ഇത് അഭിമാന നിമിഷം. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഇതൊരു പുതിയ തുടക്കമായി മാറിയിരിക്കുകയാണ്. പ്രാരംഭ് എന്ന് പേരിട്ട ഈ ദൗത്യം ഇന്ത്യന്‍ ബഹിരാകാശരംഗത്ത് ഒരു പുതിയ ആരംഭമാണ്.ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് സ്റ്റാര്‍ട്ടപ്പിന്റെ സൗണ്ടിങ്ങ് റോക്കറ്റ് വിക്രം എസ് ആണ് വിജയകരമായി വിക്ഷേപിച്ചത്. ദൗത്യം പൂര്‍ത്തിയാക്കി റോക്കറ്റ് കടലില്‍ പതിച്ചു. 

റോക്കറ്റ് വികസനവും രൂപകല്‍പനയും ദൗത്യങ്ങളുമെല്ലാം ഏകോപിപ്പിച്ചിരിക്കുന്നത് ഐഎസ്ആർഒയാണ്. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും വിഖ്യാത ശാസ്ത്രജ്ഞനുമായ ഡോ.വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമിക്കുന്ന വിക്ഷേപണ വാഹനങ്ങൾക്ക് വിക്രം എന്ന് പേരിട്ടിരിക്കുന്നത്.


ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും ഇന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ആറ് മീറ്റര്‍ ഉയരവും 545 കിലോ ഭാരവുമുള്ള ചെറിയ റോക്കറ്റാണ് വിക്രം എസ്. വിക്ഷപണം മുതല്‍ കടലില്‍ പതിക്കുന്നത് വരെ ആകെ അഞ്ച് മിനിട്ട് സമയം മാത്രമായിരുന്നു റോക്കറ്റിന്റെ ആയുസ്. പരമാവധി 81.5 കിലോമീറ്റര്‍ ഉയരം മാത്രം സഞ്ചരിക്കുന്ന റോക്കറ്റിന്റെ വിജയകരമായ ദൗത്യം ചരിത്ര നിമിഷത്തിലേക്കാണ് വഴി വച്ചത്. 

ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ ലക്ഷ്യം വക്കുകയാണ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ഇന്‍സ്‌പേസ് ചെയര്‍മാന്‍ പവന്‍ ഗോയങ്ക, ഇസ്രൊ ചെയര്‍മാന്‍ എസ്. സോമനാഥ്, ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് എന്നിവര്‍ വിക്ഷേപണം കാണാനായി ശ്രീഹരിക്കോട്ടയില്‍ എത്തിയിരുന്നു.

സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ കീഴില്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം പേലോഡ് ഉള്‍പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാകും വിക്രം എസ് വിക്ഷേപിച്ചത്. 

📚READ ALSO:

🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ്  ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ

🔘ദേശീയ റോഡ് ശൃംഖലയിലെ യാത്ര ചിലവ് ഉയരും; M50-യിലും മറ്റ് മോട്ടോർവേകളിലും ടോളുകൾ വർദ്ധിക്കും

🔘കറന്റ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ ഇന്ന് മുതൽ മരവിപ്പിക്കും- അൾസ്റ്റർ ബാങ്ക് 

🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു

🔘മെറ്റാ തങ്ങളുടെ തൊഴിലാളികളെ 13% കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു, ഇത് ആഗോളതലത്തിൽ 11,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടും.

🔘ഇന്ത്യ: നടൻ സിദ്ധാന്ത വീർ സൂര്യവംശി (46 ) ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു.

യു ക് മി(UCMI) COMMUNITY :  ASK TO GROUP ADMIN
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP| INFORMATION | JOB | ACCOMMODATION | SUPPORT | NEWS
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !