റിയാദ്: സല്‍മാന്‍ രാജാവിന്റെ നാമഥേയത്തില്‍ റിയാദില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നു. ലോകത്തിന്റെ പ്രവേശന കവാടമാക്കിയും ഗതാഗതം, വ്യാപാരം, ടൂറിസം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമാക്കിയും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന കണക്ട് വിറ്റിക്കായി റിയാദ് നഗരത്തെ മാറ്റുന്ന കിംഗ് സല്‍മാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
2030 ഓടെ പ്രതിവര്‍ഷ യാത്രക്കാരുടെ എണ്ണം 12 കോടിയായി ഉയര്‍ത്തുന്ന നിലക്ക് എയര്‍പോര്‍ട്ടിന്റെ ശേഷി ഉയര്‍ത്തും. 2050 ഓടെ പ്രതിവര്‍ഷം 18.5 കോടി യാത്രക്കാരെയും 35 ലക്ഷം ടണ്‍ കാര്‍ഗോയും ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം വിമാനത്താവളത്തിന്റെ ശേഷി ഉയര്‍ത്താനും ലക്ഷ്യമിടുന്നു.
ആഗോള ലോജിസ്റ്റിക് കേന്ദ്രം എന്നോണം സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാന്‍ പുതിയ വിമാനത്താവളം സഹായിക്കും. ലോകത്തിലെ ഏറ്റവും വലിയ പത്തു നഗര സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി റിയാദിനെ മാറ്റാനുള്ള സൗദി അറേബ്യയുടെ പദ്ധതിക്കും പുതിയ വിമാനത്താവളം കരുത്തു പകരും. തലസ്ഥാന നഗരിയിലെ ജനസംഖ്യയിലുണ്ടാകുന്ന നിരന്തര വളര്‍ച്ചയുമായി പുതിയ എയര്‍പോര്‍ട്ട് പദ്ധതി ഒത്തുപോകുന്നു. 2030 ഓടെ റിയാദിലെ ജനസംഖ്യ ഒന്നര കോടി മുതല്‍ രണ്ടു കോടി വരെയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
نقدّم لكم #مطار_الملك_سلمان الدولي.
— صندوق الاستثمارات العامة (@PIFSaudi) November 28, 2022
مطار يوفر تجربة سفر فريدة بخدمات انسيابية وبكفاءة وفاعلية للزوار والمسافرين.#صندوق_الاستثمارات_العامة pic.twitter.com/dccz35RDjI
ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ടുകളില്‍ ഒന്നാകുന്ന കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് 57 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് വ്യാപിച്ചുകിടക്കും. പുതിയ എയര്‍പോര്‍ട്ട് നിര്‍മിക്കുന്നതോടെ നിലവില്‍ റിയാദ് വിമാനത്താവളത്തിലുള്ള ടെര്‍മിനലുകള്‍ കിംഗ് ഖാലിദ് ടെര്‍മിനലുകള്‍ എന്ന പേരില്‍ അറിയപ്പെടും. ഇവയും പുതിയ എയര്‍പോര്‍ട്ടിന്റെ ഭാഗമാകും. ആകെ ആറു റണ്‍വേകളാണ് കിംഗ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുണ്ടാവുക. ഇവിടെ 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് അനുബന്ധ സൗകര്യങ്ങളും പാര്‍പ്പിട കേന്ദ്രങ്ങളും വിനോദ കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും മറ്റു നിരവധി ലോജിസ്റ്റിക് സൗകര്യങ്ങളുമുണ്ടാകും
സന്ദര്‍ശകര്‍ക്കും യാത്രക്കാര്‍ക്കും സുഗമവും കാര്യക്ഷമവും ഫലപ്രദവുമായ സേവനങ്ങളോടെ സവിശേഷമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നതിന് സൗദി സംസ്‌കാരത്തെ അനുകരിക്കുന്ന രൂപകല്‍പനകളോടെ മികച്ച നൂതന മാനദണ്ഡങ്ങള്‍ക്കനുസൃതമായി താമസ, വിനോദ, വാണിജ്യ സൗകര്യങ്ങള്‍ പുതിയ വിമാനത്താവളത്തില്‍ നടപ്പിലാക്കും. സുസ്ഥിരതക്ക് മുന്‍ഗണന നല്‍കുന്ന പുതിയ എയര്‍പോര്‍ട്ടില്‍ പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ അവലംബിക്കും. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കുള്ള ലീഡ് പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് നേടാനും കിംഗ് സല്‍മാന്‍ എയര്‍പോര്‍ട്ട് ലക്ഷ്യമിടുന്നു. ദേശീയ ഗതാഗത, ലോജിസ്റ്റിക് തന്ത്രത്തിനും ദേശീയ ഗ്ലോബല്‍ സപ്ലൈ ചെയിന്‍ പദ്ധതിക്കും അനുസൃതമായി രാജ്യത്ത് പശ്ചാത്തല പദ്ധതികളും റിയല്‍ എസ്റ്റേറ്റ് പദ്ധതികളും വികസിപ്പിക്കാനും പുതിയ മേഖലകള്‍ ആരംഭിക്കാനും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും ഇത് ഊന്നല്‍ നല്‍കുന്നു.
📚READ ALSO:
🔘മെസ്സി ഉണർന്നു ; മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീനിയൻ വിജയം
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.