എന്തിനാണ് ബ്ലേഡിന്റെ നടുവിലെ വിചിത്ര അളവിലുള്ള തുളകൾ?
ബ്ലേഡ് വളരെ നിസാരക്കാരനാണ് എന്നാൽ വളരെ വലിയ പ്രശ്നകാരനും . ജീവിതം തന്നെ ഇല്ലാതാക്കാൻ ഈ കുഞ്ഞന് കഴിയും. എന്തിനാണ് ബ്ലേഡിന്റെ നടുവിലെ വിചിത്ര അളവിലുള്ള തുളകൾ?എത്രപേർ ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ട്? പലരും ഇപ്പോഴാകും ഇതിനെ കുറിച്ച് ആലോചിക്കുന്നുണ്ടാവുക അല്ലെ.. എല്ലാവരും ഇതു കണ്ടിട്ടുണ്ടാവും .. എന്തിനാണ് ഇതു ഉപയോഗിക്കുന്നത് എന്ന് പലർക്കും അറിയില്ല .
ഇതിന്റെ പിന്നിൽ വലിയൊരു കഥ ഉണ്ട് രണ്ടു കമ്പനികൾ തമ്മിലുള്ള തർക്കമാണ് ഇങ്ങെനെ ഒരു തുളയുണ്ടാക്കാൻ കാരണമായതും പിന്നെ അത് എല്ലാവരും പിന്തുടരാൻ കാരണം ആയതും ..
പേപ്പറിൻറെ മാത്രം കനമുള്ള ബ്ലേഡ് ശരിക്കും നമ്മുടെ ഒക്കെ ജീവൻ എടുക്കാൻ തക്ക മാരകമാണ് ബ്ലേഡിന്റെ ഈ ദ്വാരങ്ങളു ടെ ചരിത്രം അറിയണമെങ്കിൽ ബ്ലേഡിന്റെ ചരിത്രവും കാലപ്പഴക്കം ചെന്ന നിയമ യുദ്ധങ്ങളും പേറ്റന്റ് യുദ്ധങ്ങളും അറിയണം. പുരാതനകാലം മുതലേ പല രൂപത്തിലും ഭാവത്തിലും ബ്ലേഡുകൾ നിലനിന്നിരുന്നു കടൽകക്കകൾ മുതൽ മൂർച്ചയേറിയ ലോഹക്കഷണങ്ങൾ വരെ ക്ഷൗരത്തിന് ഉപയോഗിച്ചിരുന്നു
(Razor made of bronze from the first Iron Age)
പിന്നീട് പതിനെട്ടാം നൂറ്റാണ്ടോടെ കൂടിയാണ് ഷേവിംഗ് ബ്ലേഡ് കളുടെയും റെയ്സർ കളുടെയും ഉദയം തുടങ്ങിയത് ഫ്രാൻസിൽ ആണ് ഷേവിങ്ങ് കത്തി ആദ്യമായി അവതരിപ്പിക്കുന്നത് നാട്ടിൽ ചിലപ്പോഴൊക്കെ ഉപയോഗിക്കുന്ന ടൂ പീസ് model ആണ് അത് . അതേത്തുടർന്ന് പല രൂപത്തിലും പല തരത്തിലുമുള്ള സേഫ്റ്റി റൈസർ വിപണിയിലെത്തി. പലതും അമ്പേ പരാജയമായിരുന്നു. ഷേവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന മുറിവുകൾ ആയിരുന്നു പ്രധാന കാരണം.
അതേത്തുടർന്നാണ് 1904ൽ ഷേവിങ് വ്യവസായത്തിൽ ഒരു വിപ്ലവം എന്നോണം ഒട്ടും മുറിവേൽപ്പിക്കാതെ അതി സുരക്ഷിതമായ സേവിങ് സിസ്റ്റം ഗില്ലറ്റ് കമ്പനി (Safety Razor) പുറത്തിറക്കിയത് . ഇങ്ങനെ ലോകത്ത് ആദ്യമായി ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ഷേവിംഗ് ബ്ലേഡ് പുറത്തിറക്കി, കൂടെ റേസറും. ബ്ലേഡ് സുരക്ഷിതമായി ഉറപ്പിക്കാൻ മൂന്ന് ദ്വാരങ്ങൾ അതിൽ പഞ്ച് ചെയ്തു. സ്ക്രൂ മെക്കാനിസം വഴി ഇത് റേസറിൽ ഉറപ്പിക്കുന്നു. ഉപയോഗം കഴിഞ്ഞു ബ്ലേഡ് ഉപേക്ഷിക്കാം. ഇതിനു കമ്പനി പേറ്റന്റും എടുത്തു ഇങ്ങനെ ഒന്നാം ലോക മഹായുദ്ധ കാലത്ത് മൂന്നര മില്യൺ വരുന്ന പട്ടാളക്കാർക്ക് ഉപയോഗിക്കാവുന്ന സേഫ്റ്റി റേസറുകൾ ഉൽപ്പാദിപ്പിച്ചതിനെ തുടർന്ന് വളരെ വ്യാപകമായി ഇത് ഒരു അത്യാവശ്യ വസ്തുവായി എല്ലാ വീടുകളിലും പ്രചാരത്തിൽ എത്തി. ഗില്ലറ്റ് കമ്പനി പുറത്തിറക്കിയ ബ്ലേഡിൽ മൂന്നു ദ്വാരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് ആ ഒരു ഡിസൈനിൽ നിന്നും ഇന്നത്തെ ഡിസൈൻ ലേക്ക് ബ്ലേഡ് മാറ്റിയത് ഹെൻറി ഗൈസ്‌മാൻ എന്ന ഗവേഷകനും ഗില്ലറ്റ് കമ്പനിയും തമ്മിലുള്ള പേറ്റന്റ് തർക്കംമൂലം ആണ്.
ഗില്ലറ്റ് കമ്പനിക്ക് 1921 വരെ അവരുടെ ത്രീ ഹോൾ ഡിസൈൻ പേറ്റന്റ് ഉള്ളത് കാരണം ആർക്കും അതെ ഡിസൈനിൽ ബ്ലേഡ് ഉത്പാദിപ്പിക്കാൻ പറ്റിയിരുന്നില്ല. എന്നാൽ 1921നു ശേഷം ഹെൻറി ഗൈസ്‌മാൻ 3 ഓട്ടകളും നില നിർത്തി പുതിയ ഡിസൈനിൽ ബ്ലേഡിന് പേറ്റന്റ് എടുത്തു . അത് ഗില്ലറ്റിനു ഇട്ടു ഒരു 'മുട്ടൻ പണി' ആയിരുന്നു. അത് പ്രകാരം അവരുടെ ബ്ലൈഡുകൾ ഏതു റേസറിലും (ഗില്ലറ്റിന്റെതു ഉൾപെടെ) ഉപയോഗിക്കാം. എന്നാൽ അവരുടെ റേസറിൽ ഗില്ലറ്റിൻറെ ബ്ലേഡ് ഇണങ്ങുകയുമില്ല. പ്രോബാക്ക് എന്ന പേരിൽ വൻ തോതിൽ ജന പ്രീതി ആകർഷിച്ചു ഇത്. ഗില്ലറ്റിൻറെ ബ്ലേഡ് വില്പന ഇടിയുകയും ചെയ്തു.
ഗില്ലറ്റും അടങ്ങിയിരുന്നില്ല പേറ്റന്റ് യുദ്ധങ്ങളും ഡിസൈൻ മാറ്റങ്ങളും തുടർച്ചയായി അരങ്ങേറി . അങ്ങിനെ ഈ യുദ്ധങ്ങൾക്കൊടുവിൽ 1933 ൽ ലോക വ്യാപകമായി അംഗീകരിച്ച ഒരു ഡിസൈൻ നിലവിൽ വന്നു. ഏതു റേസറുകൾക്കും സ്വീകരിക്കാൻ പാകത്തിൽ ഇപ്പോളത്തെ വിചിത്ര തുളകളുമായി ഉള്ള ഡിസൈനിൽ.
ഇത്തരം തുളകൾക്കു ഒരു ശാസ്ത്രീയ കാരണം കൂടി ഉണ്ട്. പണ്ടുള്ള ബ്ലേഡുകൾ 0.20 mm കനമുള്ള ക്രോം സ്റ്റീലിൽ ഹീറ്റ് ട്രീറ്റ് ചെയ്തു ദൃഢീകരിച്ചതായിരുന്നു . ഇത്തരം കാഠിന്യമുള്ള ബ്ലേഡുകൾ പൊട്ടിപോകാതിരിക്കുവാൻ ഈ ഡിസൈൻ ഉപകരിച്ചിരുന്നു. പിന്നീട് സ്റ്റൈൻലെസ്സ് സ്റ്റീൽ ഉപയോഗിച്ചുള്ള ബ്ലേഡ്കൾ വന്നു എങ്കിലും 30 ഓളം വര്ഷം നീണ്ടു നിന്ന നിയമ പോരാട്ടങ്ങളുടെ പിന്നാമ്പുറ കഥകൾ ഉണ്ട് ഇപ്പോളത്തെ ബ്ലേഡ് രൂപത്തിന്.
( courtesy-wikipedia, howthingswork)
📚READ ALSO:
🔘മെസ്സി ഉണർന്നു ; മെക്സിക്കോയ്ക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീനിയൻ വിജയം
🔘അഞ്ചിൽ രണ്ട് അന്തർദേശീയ വിദ്യാർത്ഥികളും അയർലണ്ടിൽ വംശീയ വിദ്വേഷം അനുഭവിച്ചിട്ടുണ്ട് : ICOS
🔘യുകെ: യാത്രക്കാർക്ക് മുഖ-വിരലടയാള-ബയോമെട്രിക്‌സ് ആവശ്യപ്പെടുന്ന നടപടികൾ നടപ്പിലാക്കാൻ യുകെ
🔘ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ത്യയില്‍ വിജയകരമായി നടന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.