അമേരിക്ക: രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മിസൗറിയില്‍ മുങ്ങിമരിച്ചു. തെലങ്കാന സ്വദേശികളായ ഉത്‌ലജ് കുണ്ട (24), ശിവ കെല്ലിഗാരി (25) എന്നിവരാണ് മിസൗറിയിലെ ഒസാർക്സ് തടാകത്തിൽ മുങ്ങിമരിച്ചത്. ശനിയാഴ്ച ആയിരുന്നു സംഭവം. മിസൗറിയിലെ സെൻ്റ് ലൂയിസ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ഇരുവരും.
തടാകത്തിൽ നീന്താനിറങ്ങിയ ഉത്‌ലജ് കുണ്ട വെള്ളത്തിൽ മുങ്ങി. സുഹൃത്തിനെ രക്ഷിക്കാൻ ശിവയും വെള്ളത്തിലേക്ക് ചാടി. എന്നാൽ, ഇയാൾക്കും രക്ഷപ്പെടാനായില്ല. തുടർച്ച് ഉച്ചകഴിഞ്ഞ് 2.20ഓടെ ഒരു സഹായാഭ്യാർത്ഥനയെ തുടർന്ന് അധികൃതരെത്തി കുണ്ടയുടെ ശരീരം കണ്ടെടുത്തു. ശിവയുടെ ശരീരം ശനിയാഴ്ചയാണ് കണ്ടുകിട്ടിയത്.
ഇരുവരും താമസിക്കുന്ന ഹോട്ടൽ മാനേജർ ആണ് സഹായത്തിനായി ബന്ധപ്പെട്ടത്. തടാകത്തിൽ നിന്ന് കരച്ചിൽ കേട്ടപ്പോൾ മകൾ 911ൽ വിളിക്കുകയായിരുന്നു എന്ന് മാനേജർ പറഞ്ഞു. തൻ്റെ സഹോദരൻ ഇവരെ രക്ഷപ്പെടുത്തുന്നതിനു ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും മാനേജർ പൊലീസിനോട് വിശദീകരിച്ചു.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.