ഇനി കോൺഗ്രസിനെ മല്ലികാർജുൻ ഖർഗേ നയിക്കും, അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ;7897 വോട്ടുകൾ ഖർഗേ നേടി; ശശി തരൂരിന് 1072 വോട്ടുകൾ

ഡൽഹി: ഇനി കോൺഗ്രസിനെ മല്ലികാർജുൻ ഖർഗേ നയിക്കും. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖർഗേക്ക് ജയം. 7897 വോട്ടുകൾ നേടിയാണ് ഖർഗേ ആധികാരിക ജയം സ്വന്തമാക്കിയത്.  89 ശതമാനം വോട്ടുകൾ മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കി. 

മാപ്പണ്ണ മല്ലികാർജുൻ ഖാർഗെ  ഇനി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 98-ാമത്തേതും നിലവിലെ പ്രസിഡന്റും 2021 ഫെബ്രുവരി 16 മുതൽ കർണാടകത്തിൽ നിന്നുള്ള പാർലമെന്റ്, രാജ്യസഭാംഗവുമാണ്. 2021 ഫെബ്രുവരി 16 മുതൽ 01 ഒക്ടോബർ 2022 വരെ അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 

ശശി തരൂരിന് 1072 വോട്ടുകൾ ലഭിച്ചു. മികച്ച പ്രകടനം പുറത്തെടുത്ത തരൂർ, 12 ശതമാനം വോട്ടുകൾ നേടി. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. 416 വോട്ടുകൾ അസാധുവായി. 

നേരത്തെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് തരൂര്‍ നൽകിയ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. യുപിയുമായി ബന്ധപ്പെട്ടായിരുന്നു പരാതി. കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും. അതിൽ തന്റെ അഭിപ്രായങ്ങൾ ഉണ്ടാകില്ല കോൺഗ്രസിന്റെ പുതിയ തീരുമാനങ്ങൾ പുതിയ അധ്യക്ഷന്റേതായിരിക്കും രാഹുൽ വ്യക്തമാക്കി.  

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖർഗെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പ്രസിഡന്‍റ്  എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന മല്ലികാർജുൻ ഖർഗെക്ക് എന്‍റെ ആശംസകൾ എന്നാണ് നരേന്ദ്രമോദി പറഞ്ഞത്. ഖർഗെക്ക് ഒരു മികച്ച ഫലവത്തായ ഭരണകാലം ഉണ്ടാകട്ടെയെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി ആശംസിച്ചു.

📚READ ALSO:

🔘ജനന സർട്ടിഫിക്കറ്റിനൊപ്പം കുട്ടിയുടെ ആധാറും വരും മാസങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും  ലഭ്യമാകും- യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ.

🔘മാസ്ക്ട് ആധാർ എങ്ങനെ ലഭിക്കും? ആധാർ കാർഡ് ഫോട്ടോകോപ്പി സംബന്ധിച്ച് കേന്ദ്രം പുതിയ ഉപദേശം പുറപ്പെടുവിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !