പാലാ: രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള ഗ്രൂപ്പിൽ അശ്ലീലവീഡിയോ ഷെയർ ചെയ്ത് പുലിവാല് പിടിച്ച് കുടുംബ ശ്രീ CDS മെമ്പറും വാർഡ് ജാഗ്രതാ സമിതി അംഗവുമായ യുവതി.
മീനച്ചിൽ താലൂക്കിൽ പാലായിലെ, കടനാട് പഞ്ചായത്ത് കൊടുമ്പിടി ദേശവാസികളും രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളുമുള്ള വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ ഷെയർ ചെയ്ത് ഇടത് സഹയാത്രികയും CDS അംഗവുമായ യുവതി കൊടുമ്പിടി എട്ടാം വാർഡ് മെമ്പർ അധ്യക്ഷയായ വാർഡ് ജാഗ്രതാ സമിതി അംഗവുമായി പ്രവർത്തിക്കുന്ന വ്യക്തി, വാർഡ് വികസന സമിതി അംഗങ്ങളുമുള്ള വാട്സാപ്പ് ഗ്രൂപ്പിലാണ് ഇത്തരമൊരു സംഭവം നടന്നത് എന്നുള്ളത് ഏവർക്കും നാണക്കേട് ഉണ്ടാക്കി.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉള്ള ഗ്രൂപ്പിൽ ഇങ്ങനെ ഒരു അശ്ലീലവീഡിയോ പ്രദർശിപ്പിച്ച ആൾക്ക് എതിരെ വാർഡ് മെമ്പറും കുടുംബശ്രീ ചെയർ പേഴ്സണും പോലീസും നടപടിഎടുക്കാൻ തയ്യാറാകണമെന്ന് കൊടുമ്പിടി പൗരസമിതി ആവശ്യപ്പെട്ടു.
വാർത്ത അയച്ചത് : പൗരസമിതി,കൊടുമ്പിടി, കടനാട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.