ആരോഗ്യ മേഖലയിൽ തൊഴിലവസരം: കേരളവും യുകെയും നാളെ ധാരണാ പത്രം ഒപ്പിടും

കേരളത്തില് നിന്നുളള ആരോഗ്യപ്രവര്ത്തകര്ക്ക് യു.കെ യിലേയ്ക്ക് തൊഴില് കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്ക്കാറും യു.കെ യും തമ്മിൽ നാളെ ധാരണാപത്രത്തില് ഒപ്പുവെയ്ക്കും.


കേരള സര്ക്കാറിനു വേണ്ടി നോര്ക്ക റൂട്ട്‌സും യു.കെ യില് എന്. എച്ച്. എസ്സ് (നാഷണല് ഹെല്ത്ത് സര്വ്വീസ് ) സേവനങ്ങള് ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര് ബോര്ഡുകളായ The Navigo & Humber and North Yorkshire Health & Care Partnership ഉം തമ്മില് നടത്തിയ ചര്ച്ചകള്ക്കൊടുവിലാണ് തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്, നേര്ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലണ്ടനില് ധാരണാപത്രം ഒപ്പിടുക. നോര്ക്ക റൂട്ട്‌സിനുവേണ്ടി സി.ഇ.ഒ.
ഹരികൃഷ്ണന് നമ്പൂതിരി, ജനറല് മാനേജര് അജിത്ത് കോളശ്ശേരി എന്നിവരും സംബന്ധിക്കും.

സുരക്ഷിതവും, സുതാര്യവും നിയമപരവുമായ മാര്ഗ്ഗങ്ങളിലൂടെ ഡോക്ടര്മാര്, സ്സുമാര്, പാരാമെഡിക്കല് സ്റ്റാഫ് എന്നീ ആരോഗ്യപ്രവര്ത്തകര്ക്ക് സുഗമമായ കുടിയേറ്റം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നടപടികള് പൂര്ത്തിയായശേഷം നവംബറില് ഒരാഴ്ചയോളം നീളുന്ന യു.കെ എംപ്ലോയ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആദ്യഘട്ടത്തില് ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകള്ക്കായി 3000 ലധികം ഒഴിവുകളിലേയ്ക്കാണ് ഇതുവഴി തൊഴില് സാധ്യത തെളിയുന്നത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !