ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കൊച്ചു കുഞ്ഞുങ്ങളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിൽ അന്വേഷണം ആരംഭിച്ച് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാൻഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍.
പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ് മാലിന്‍ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് (Promethazine Oral Solution, Kofexmalin Baby Cough Syrup, Makoff Baby Cough Syrup and Magrip N Cold Syrup) എന്നീ നാല് കഫ് സിറപ്പുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ.
ഹരിയാനയിലെ സോനെപത്തിലെ എം/എസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡാണ് കഫ് സിറപ്പുകൾ നിർമ്മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സമയത്ത് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കമ്പനി ഈ ഉൽപ്പന്നങ്ങൾ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പൂട്ടി. ഡല്‍ഹിയിലെ കോര്‍പ്പറേറ്റ് ഓഫീസാണ് പൂട്ടിയത്. വിവാദവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയപ്പോഴാണ് ജീവനക്കാര്‍ മുങ്ങിയതായി മനസിലായത്.
ഗാംബിയയിലേക്ക് ഇന്ത്യയിൽ നിന്ന് മരുന്ന് കയറ്റുമതി ചെയുന്ന ഡെൽഹി ആസ്‌ഥാനമായ മെയ്‌ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ആണ് പ്രതിസ്‌ഥാനത്ത് ഉള്ളത്. ഇവർ കയറ്റി അയച്ച ചുമയുടെ മരുന്നുകൾ കഴിച്ച കുട്ടികളാണ് മരണപ്പെട്ട 66 കുട്ടികള്‍ എന്നതും ഈ മരുന്നുകൾ കഴിച്ച മറ്റു ചില കുട്ടികളിലും മരണപ്പെട്ട കുട്ടികളിൽ ഉണ്ടായ സമാന വൃക്ക പ്രശ്‌നങ്ങൾ ഉള്ളതുമാണ് മെയ്‌ഡൻ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രതിസ്‌ഥാനത്ത് വരാൻ കാരണമായത്.
ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തിൽ ലഭിച്ച ഫലങ്ങള്‍ അനുസരിച്ച്, പരിശോധിച്ച 23 സാമ്പിളുകളില്‍ നാല് സാമ്പിളുകളില്‍ ഡൈഎത്തിലീന്‍ ഗ്‌ളൈക്കോള്‍ അല്ലെങ്കില്‍ എഥിലീന്‍ ഗ്‌ളൈക്കോള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവ അതിമാരകമായ വൃക്ക പ്രശ്‌നങ്ങൾക്കും മറ്റു ശാരീരിക പ്രശ്‌നങ്ങൾക്കും കരണമാകാനും മരണംവരെ സംഭവിക്കാനും കാരണമാകുന്ന രാസ വസ്‌തുക്കളാണ്.
"#Cholera is deadly, but it’s also preventable and treatable. With the right planning and action, we can reverse this trend"-@DrTedros
— World Health Organization (WHO) (@WHO) October 5, 2022
വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, മൂത്രമൊഴിക്കാനുള്ള കഴിവില്ലായ്‌മ, തലവേദന, മാനസികാവസ്‌ഥ തകിടം മറിയാൽ, മരണത്തിലേക്ക് നയിച്ചേക്കാവുന്ന വൃക്ക തകരാറുകള്‍ എന്നിവ ഈ രാസവസ്‌തുക്കളുടെ ഫലങ്ങളില്‍ ഉള്‍പ്പെടാം എന്നാണ് ലോകാരോഗ്യ സംഘടന വിശദീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.