കണ്ണീരണിഞ്ഞ് മുളന്തുരുത്തിയും വടക്കഞ്ചേരിയും മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് ; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ അനുവദിച്ചു:പരിക്കേറ്റവര്‍ക്ക് 50000; നഷ്ടപരിഹാരം; മുങ്ങിയ ഡ്രൈവർ പിടിയിൽ

യാത്ര പാതി വഴി എത്തും മുമ്പേ തേടി എത്തിയ ദുരന്തത്തിന്റെ നടുക്കം ഇനിയും മാറിയില്ല. ഉല്ലാസ യാത്രയ്ക്ക് പോയവരുടെ സങ്കടക്കാഴ്ചകൾ കണ്ടുനിൽക്കാൻ ആവാതെ ഉറ്റവരും നാട്ടുകാരും വിതുമ്പി. ഇന്നലെ വൈകീട്ട് ഏഴുമണിക്ക് ആഘോഷപൂർവ്വം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ആരംഭിച്ച വിനോദയാത്ര ഒടുവിൽ തീരാനോവായി മാറുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ആഘോഷത്തിമിർപ്പിലായിരിക്കെയാണ് 11.30ഓടെ വടക്കഞ്ചേരി അഞ്ചു മൂർത്തി മംഗലത്ത് വച്ച് കെഎസ്ആർടിസി ബസ്സിന് പുറകിൽ അതിവേഗത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത്.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരമായി നൽകും.  രേഖപ്പെടുത്തുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.


രാഷ്ട്രപതി ദ്രൗപദി മുർമുവും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. ‘‘സ്കൂൾ കുട്ടികളുടെയും മറ്റും വിലപ്പെട്ട ജീവനുകൾ നമുക്ക് നഷ്ടമായിരിക്കുന്നു. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണ്. പരുക്കേറ്റവർ അതിവേഗം സുഖംപ്രാപിക്കട്ടെ’’ – രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.


 

ഇടിയുടെ ആഘാതത്തിൽ റോഡിനു സമീപത്തെ ചതുപ്പിലേക്ക് മറിഞ്ഞ ബസിൽനിന്ന് ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ കുട്ടികളെ അടക്കം പുറത്തേക്ക് എത്തിച്ചത്. 42 വിദ്യാർത്ഥികളും 5 അധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 50 ഓളം പേരെ തൃശൂർ മെഡിക്കൽ കോളേജ്, ആലത്തൂർ താലൂക്ക് ആശുപത്രി,നെന്മാറ അവിറ്റീസ് ആശുപത്രി, പാലക്കാട് ജില്ലാശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചത്. 

വടക്കഞ്ചേരി അഞ്ചുമൂർത്തി വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലെ അധ്യാപകനും വിദ്യാർത്ഥികളിൽ രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളും ഉൾപ്പെടെ  5  വിദ്യാർത്ഥികൾ  ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. കെഎഎസ്ആർടിസി ബസ്സിലുണ്ടായിരുന്ന മൂന്ന് പേരും അപകടത്തിൽ മരിച്ചു. അഞ്ച് വിദ്യാർത്ഥികളും ഒരു അധ്യാപകനുമാണ് മരിച്ചത്. 

വടക്കഞ്ചേരി വാഹനാപകടത്തിൽ ഡ്രൈവർ ജോമോൻ എന്ന ജോജോ പത്രോസ് പിടിയിലായി. കൊല്ലം ചവറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചവറ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജോമോനെ കുടുക്കിയത്. ടൂറിസ്റ്റു ബസിന്റെ അമിത വേഗമാണ് ദുരന്തമുണ്ടാക്കിയതെന്ന് ഹൈക്കോടതിയിൽ കെഎസ്ആർടിസി അറിയിച്ചിരുന്നു. വളരെക്കാലമായി താൻ ഡ്രൈവറായി ജോലി ചെയ്യുകയാണെന്നും തന്റെ ഭാ​ഗത്ത് തെറ്റുണ്ടായിട്ടില്ലെന്നുമാണ് ഇയാൾ പറയുന്നത്. തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിനിടെയാണ് ഇയാൾ കൊല്ലത്തുവെച്ച് കുടുങ്ങിയത്. ഉടൻ ഇയാളെ പാലക്കാടെത്തിക്കുമെന്നാണ് അറിയുന്നത്. 

വേളാങ്കണ്ണി യാത്ര കഴിഞ്ഞെത്തിയ ഉടൻ തന്നെയാണ് ടൂറിസ്റ്റ് ബസ് വിദ്യാർഥികളുമായി വിനോദയാത്ര പുറപ്പെട്ടതെന്ന് രക്ഷിതാക്കൾ പറയുന്നു. വേളാങ്കണ്ണി യാത്രയിൽ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോമോൻ തന്നെയാണ് സ്കൂൾ വിദ്യാർഥികളുമായുള്ള ബസും ഓടിച്ചിരുന്നത്. ഇയാൾ ക്ഷീണിതനായിരുന്നെന്ന് രക്ഷിതാക്കൾ പറയുന്നു. ബസിന്റെ രണ്ടാം ഡ്രൈവർ എൽദോയ്ക്ക് സാരമായ പരുക്കേറ്റു.

അപകട സമയത്ത് ബസ് ഓടിച്ചിച്ചിരുന്ന ജോമോൻ പത്രോസിനെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. അപകടത്തിന് പിന്നാലെ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാള്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാനായി തിരുവനന്തപുരത്തേക്ക് കാറിൽ പോകുകയായിരുന്ന ജോമോനെ ശങ്കരമംഗലത്ത് വച്ച് ചവറ പോലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്. കാറിൽ ഒപ്പമുണ്ടായിരുന്ന 2 പേരെയും കസ്റ്റഡിയിലെടുത്തു.എറണാകുളം, കോട്ടയം സ്വദേശികളാണ് ഇവര്‍.

അപകടത്തിന് തൊട്ടുമുമ്പ് ബസ് അമിത വേഗതയിലാണെന്ന് ചൂണ്ടിക്കാട്ടി ബസുടമയുടെ മൊബൈല്‍ ഫോണിലേക്ക് രണ്ട് തവണ (രാത്രി 10.18നും 10.56നും) സന്ദേശം എത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ ബസ് 97 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ഈ വാഹനത്തിലെ സ്പീഡ് ഗവേര്‍ണര്‍ സംവിധാനത്തില്‍ പരമാവധി 80 കിലോമീറ്റര്‍ വേഗമാണ് കമ്പനി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ പോകാവുന്ന വിധത്തില്‍  മാറ്റംവരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍  മാധ്യമങ്ങളോട് പറഞ്ഞു.

വടക്കഞ്ചേരിയിൽ നടന്നത് ഭയാനകമായ അപകടമെന്നും പരിക്കേറ്റവർ അപകടനില തരണം ചെയ്തതായും സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി എം.പി രാജേഷ് പറഞ്ഞു.മന്ത്രി കെ കൃഷ്ണൻകുട്ടി പാലക്കാട് ജില്ലാ കളക്ടർ മൃണ്മയി ജോഷി, തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യാ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ മൃതദേഹങ്ങൾ ജന്മനാടുകളിലേക്ക് കൊണ്ടുപോയി. 

വടക്കഞ്ചേരി അപകടത്തിൽ മരിച്ച സ്‌കൂൾ അദ്ധ്യാപകന്റെയും വിദ്യാർത്ഥികളുടെയും മൃതദേഹങ്ങൾ മുളന്തുരുത്തിയിൽ എത്തിച്ചു. വടക്കഞ്ചേരിയിൽ ഇന്നലെ ടൂറിസ്റ്റ്  ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്‌കൂൾ കുട്ടികളും അധ്യാപകനും: 


കായിക അധ്യാപകനായ വിഷ്ണു(33), എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അഞ്ജന അജിത് (16) ഇമ്മാനുവല്‍ (16) എന്നിവരാണ് മരിച്ചത്.

KSRTC യാത്രക്കാർ: രോഹിത് രാജ്, അനൂപ്, ദീപു

📚READ ALSO:


🔘പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈന്‍ പോസ്റ്റ് ഓഫീസ്, പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും


🔘കാലിഫോർണിയ: തട്ടിക്കൊണ്ടുപോയ കുഞ്ഞ് ഉൾപ്പെടെയുള്ള കുടുംബത്തിന്റെ മൃതദേഹങ്ങൾ തോട്ടത്തിൽ കണ്ടെത്തി


 🔔 Follow Us UCMI(യു ക് മി ) Community:  

 Join WhatsApp Group
      
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !